സുവിശേഷ സന്ദേശത്തോട് വിരുദ്ധമായ മനോഭാവങ്ങള്‍ വളര്‍ന്നു വരുന്ന ലോകത്തില്‍ ആധുനിക സമൂഹത്തെ സുവിശേഷവത്ക്കരിക്കുക അത്യാവശ്യമാണെന്ന് പരിശുദ്ധപിതാവ് ബനഡിക്റ്റ് 16-ാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. "ദൈവത്തെ ജനജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും ക്രൈസ്തവ വിശ്വാസത്തോടെ പൊതുവില്‍ നിസംഗത പുലര്‍ത്തുന്നതും ക്രൈസ്തവ വിശ്വാസത്തെ പാര്‍ശ്വവല്‍ക്കരിക്കുകപോലും ചെയ്യുന്ന ഒരു പ്രത്യേക പ്രതിസന്ധിയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്". നവസുവിശേഷ വല്‍ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അഗംങ്ങളുടെ 2012 ലെ സിനഡിന് ഒരുക്കമായുള്ള സമ്മേളനത്തിലാണ് പരിശുദ്ധപിതാവ് ഇതു വ്യക്തമാക്കിയത് "നവസുവിശേഷവത്ക്കരണം' എന്ന പദപ്രയോഗം പുതിയ രീതിയിലുള്ള സുവിശേഷവത്ക്കരണത്തിണ്റ്റെ ആവശ്യത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യകിച്ചും സെക്കുലറിസത്തിണ്റ്റ വളര്‍ച്ച പരമ്പരാഗതക്രൈസ്തവ രാജ്യങ്ങളില്‍ പോലും വിശ്വാസജീവിതത്തിനു പോറലേല്‍പിക്കുന്ന വിരുദ്ധ അടയാളങ്ങള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് പുതിയ രീതിയിലുള്ള സുവിശേഷവത്ക്കരണം അത്യവശ്യമാണ്. ഈശോയെ ഏകലോകരക്ഷകനായി പ്രഖ്യാപിക്കുക എന്നത് പണ്ടെന്നത്തേക്കാളുമേറെ സങ്കീര്‍ണ്ണമാണ്. പക്ഷേ നമ്മുടെ ദൌത്യം ചരിത്രത്തിണ്റ്റെ ആദ്യഘട്ടത്തില്‍ എന്നതുപോലെ ഇന്നും തുടരുന്നു" മാര്‍പ്പാപ്പ വിശദീകരിച്ചു.