Saturday, June 11, 2011

സംരക്ഷണവും സഹായവും മധുരവും ഏറ്റുവാങ്ങി കുരുന്നുകള്‍ ബിഷപ്സ്‌ ഹൌസില്‍

സംരക്ഷണത്തിണ്റ്റെ കുടയും സഹായത്തിണ്റ്റെ സാമ്പത്തികവും സമ്മാനിച്ച്‌ ഒന്നാം ക്ളാസിലെ കുരുന്നുകള്‍ക്ക്‌ ഗംഭീര സ്വീകരണം. പാലാ ബിഷപ്സ്‌ ഹൌസാണ്‌ ഇന്നലെ വേറിട്ട സംഗമത്തിന്‌ വേദിയായത്‌. പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കാണു ബിഷപ്സ്‌ ഹൌസില്‍ സാമ്പത്തികസഹായം വിതരണം ചെയ്തത്‌. വിദ്യാഭ്യാസരംഗത്ത്‌ രൂപത ഇളംതലമുറയോടു പുലര്‍ത്തുന്ന സംരക്ഷണത്തിണ്റ്റെ പ്രതീകമെന്നോണം മുഴുവന്‍ കുരുന്നുകള്‍ക്കും കുട സമ്മാനിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കുമായുള്ള ചെലവുകള്‍ കണെ്ടത്താന്‍ നിര്‍ധന കുടുംബങ്ങള്‍ക്കു കൈത്താങ്ങാകുംവിധം സാമ്പത്തികസഹായവും സമ്മാനിച്ചു. കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള നൂറുകണക്കിനു കുരുന്നുകളും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ്‌ വിദ്യാഭ്യാസ ലോകത്തെ നവാതിഥികളായ ഒന്നാം ക്ളാസുകാര്‍ക്ക്‌ ഉപഹാരങ്ങള്‍ കൈമാറിയത്‌. കുരുന്നുകള്‍ക്കെല്ലാം മധുരപലഹാരങ്ങളും നല്‍കി.