സമുദായിക കലാപങ്ങളില്‍ നിന്നും മത-ഭാഷ- സാംസ്കാരികന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി പാര്‍ലിമെണ്റ്റില്‍ കൊണ്ടുവരാനിരിക്കുന്ന വര്‍ഗ്ഗീയ അക്രമ ബില്‍(Communal Violence Bill)ഹിന്ദു തീവ്രവാദികളുടെ വിമര്‍ശനത്തിനുകാരണമായി. ദേശീയ ഉപദേശസമിതി അംഗീകരിച്ച ഈ ബില്‍ അനുസരിച്ച് കേന്ദ്രഗവണ്‍മെണ്റ്റിന് സാമുദായിക കലാപങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്തിണ്റ്റെ ആവശ്വപ്പെടലും അംഗീകാരവും ഇല്ലാതെ തന്നെ ഇടപെടാനാകും. മതവംശീയ സാംസ്കാരിക ന്യൂനപക്ഷങ്ങങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നിഷ്ക്രിയത പുലര്‍ത്തിയാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് കേന്ദ്രഗവണ്‍മെണ്റ്റിന് ഫലപ്രദമായിഇടപെടാന്‍കഴിയില്ല. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ളഅക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടക്കുന്നത്. ബജരംഗദള്‍ പോലെയുള്ള അക്രമപ്രവണത പുലര്‍ത്തുന്ന വര്‍ഗ്ഗീയ സംഘടനകള്‍ ഈ ബില്ല് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമായും അധിക്ഷേപിക്കുന്നു. ബില്ലിനെതിരേ ദേശവ്യാപകമായി പ്രതിക്ഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവര്‍. എന്നാല്‍ മനുഷ്യാവകാശ സമിതികളും മത-ന്യൂനപക്ഷങ്ങളും ഹിന്ദുമതവിശ്വാസികളില്‍ വളരെ നല്ലപങ്കും അക്രമത്തെ എതിര്‍ക്കുന്നവരും ഈ ബില്ലിനെ അനുകൂലിച്ചുകൊണ്ടു രംഗത്തു വരുമെന്ന് സി ബി.സി ഐ യുടെ വക്താവ് പ്രസ്താപിച്ചു. .