നവസുവിശേഷവത്ക്കരണമായിരിക്കും ഈ വര്‍ഷത്തെ റാറ്റ്സിംഗര്‍ വിദ്യാര്‍ത്ഥികളുടെ സംഗമത്തിലെ ചര്‍ച്ചാ വിഷയം. ബനഡിക്റ്റ് 16-ാ മാന്‍ മാര്‍പ്പാപ്പയുടെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ ഈ വാര്‍ഷീക സമ്മേളനം മാര്‍പ്പാപ്പയുടെ വേനല്‍ക്കാലവസതിയായ കാസ്റ്റല്‍ ഗെണ്ഡോല്‍ഫോയിലായിരിക്കും നടക്കുന്നത്. ആഗസ്റ്റു മാസം 26-28- വരെ തീയതികളില്‍ പരിശുദ്ധപിതാവ് വി.കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. മാര്‍പ്പാപ്പ വിവിധ യൂണിവേഴ്സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്ന കാലഘട്ടത്തില്‍ തീസിസുകള്‍ സമര്‍പ്പിച്ച നാല്‍പതോളം പേരുടെ ഒത്തുചേരലാണിത്. 1977ല്‍ പരിശുദ്ധ പിതാവിനെ മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്പായും കര്‍ദ്ദിനാളായും നിയമിച്ചതിനേതുടര്‍ന്നാണ് ഇതു പോലെ ഒരു വാര്‍ഷികസമ്മേളനം ആരംഭിച്ചത്. 1977 ല്‍ ആരംഭിച്ച ഈ സമ്മേളനം മാര്‍പ്പാപ്പ ആയതിനുശേഷവും തുടരുന്നുവെന്നത് ശ്രദ്ധേയമാണ്. 2010 ലെ സമ്മേളനത്തിണ്റ്റെ ചര്‍ച്ചാവിഷയം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിണ്റ്റെ അനുയോജ്യമായ വ്യാഖ്യാനം എന്നതായിരുന്നു