വിദ്യാര്‍ഥികളെ അവരുടെ കഴിവുകള്‍ കണെ്ടത്തി പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും കടമയുണ്ടെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്ക വിദ്യാര്‍ഥി ലീഗ് (കെസിഎസ്‌എല്‍) അതിരൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം കുട്ടികളും വളര്‍ത്തിയെടുക്കണം. വിജ്ഞാനത്തിനു വേണ്ടിയുള്ള വ്യഗ്രതയാണ് ഓരോ വിദ്യാര്‍ഥിയുടെയും വിജയത്തിന് അടിസ്ഥാനം. പഠനത്തിനൊപ്പം ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ വിദ്യാര്‍ഥിയും ശ്രദ്ധിക്കണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. അതിരൂപത മുന്‍ ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പുതുവ, ഫാ. ജോസഫ് കിരിയാന്തന്‍, അതിരൂപത പ്രസിഡണ്റ്റ് ഡേവിസ് കല്ലൂക്കാരന്‍, അഡ്വൈസര്‍ ജെയിംസ് കമ്മട്ടില്‍, ചെയര്‍മാന്‍ ജോഫി, എക്സിക്യുട്ടീവ് അംഗം പി.വി. ഔസേഫ്, സംസ്ഥാന സെക്രട്ടറി ഒബേത്ത് തോമസ്, സിസ്റ്റര്‍ ജീന മരിയ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ മികച്ച പ്രവര്‍ത്തനം നടത്തിയ മേഖലകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു