Wednesday, June 8, 2011

റോമില്‍ കേരള ലത്തീന്‍ കത്തോലിക്ക സംഗമം

യൂറോപ്പിലുള്ള കേരളീയരായ ലത്തീന്‍ കത്തോലിക്കരുടെ പ്രഥമ സംഗമം കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്‌ ഡോ.സൂസപാക്യം ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഇറ്റലിയിലെ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ സമൂഹത്തിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഇറ്റലി, ഫ്രാന്‍സ്‌, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്‌, ഓസ്ട്രിയ, ദുബായ്‌ എന്നിവിടങ്ങളില്‍നിന്നുള്ള ആയിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിസിഐ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ.ആണ്റ്റണി ജോര്‍ജ്‌ പാട്ടപ്പറമ്പില്‍, സെക്രട്ടറി വക്കച്ചന്‍ ജോര്‍ജ്‌ കല്ലറയ്ക്കല്‍, അഗസ്റ്റിന്‍ ജോര്‍ജ്‌ പാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. യൂറോപ്യന്‍ സംഗമത്തോടനുബന്ധിച്ചു നവസുവിശേഷവത്കരണവും പ്രവാസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ കണ്ണൂറ്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഒബ്ളേറ്റ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫ്‌ സന്യാസ സഭ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ.ഡോ.അഗസ്റ്റിന്‍ മുള്ളൂറ്‍, റവ. ഡോ. ആണ്റ്റണി പാട്ടപ്പറമ്പില്‍, ഗര്‍വാസീസ്‌ മുളക്കര, അഗസ്റ്റിന്‍ പാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു