കുടുംബങ്ങളിലെ ആത്മീയ ചൈതന്യം തിരികെ കൊണ്ടുവരാനും വളര്‍ത്താനും ജീസസ് യൂത്തിന് കഴിയുമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്ത് സംഘടിപ്പിച്ച പെന്തക്കുസ്താ ദിനാഘോഷങ്ങളുടെ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനുകൂലമായതിനെ തെരഞ്ഞെടുക്കുകയല്ല ശരിയെ തെരഞ്ഞെടുക്കുകയാണ് യഥാര്‍ഥ ക്രൈസ്തവണ്റ്റെ കടമ. ആവശ്യക്കാരനെ കണ്ടറിഞ്ഞ് അനുകമ്പയിലൂടെയും ആര്‍ദ്രതയിലൂടെയും അവനോട് പക്ഷം ചേരുകയെന്നതാണ് യഥാര്‍ഥ നീതിബോധമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട സെണ്റ്റ് ജോസഫ്സ് കോളജില്‍ നടന്ന പെന്തക്കുസ്ത ദിനാഘോഷം ജീസസ് യൂത്തിണ്റ്റെ 25 മുന്‍കാല നേതാക്കള്‍ 25നിലവിളക്കുകള്‍ തെളിച്ച് ഉദ്ഘാടനം ചെയ്തു.