ലോകത്തെ അൾത്താരയുമായി അടുപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരാണ് അൽമായരെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കോട്ടയം ഫെറോനാ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ ലൂർദിൽ നടന്ന അൽമായാ നേതൃസംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്. മദ്യം ഉൾപ്പെടെയുള്ള വിപത്തുകളെ ഉൻമൂലനം ചെയ്യുവാൻ അൽമായ വർഷത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണം. പ്രാർഥനയാണ് ഈ ശ്രമങ്ങൾക്ക് കരുത്തു പകരേണ്ടത്. വൈദികരും സന്യസ്ഥരുമെല്ലാം അൽമായ സമൂഹത്തിന്റെ സംഭാവനകളാണ്. അതിരൂപതാ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുന്ന കർമ പദ്ധതികളിൽ അൽമായരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്നും ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു