ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർ ധാർമിക ബോധത്തിൽ ഉറച്ചു നിന്ന് കരുണയുടെ സ്പർശം പകരണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിന്റെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്. ശാസ്ത്രീയ അറിവും സാങ്കേതികവിദ്യയും മനുഷ്യന്റെ ആകമാനമുളള വളർച്ചയ്ക്കും സുസ്ഥിതിക്കും പ്രയോജനപ്പെടണമെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽനിന്നും ലാബ ടെക്നോളജി, റേഡിയോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം നേടിയ 55 വിദ്യാർഥികൾക്കാണ് ബിരുദം നൽകിയത്. ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡുകളും സമ്മാനിച്ചു.