Friday, October 24, 2008

ബിഷപ്‌ തട്ടുങ്കലിനെ ചുമതലകളില്‍ നിന്ന്‌ ഒഴിവാക്കി

ദത്തെടുക്കല്‍ വിവാദത്തെ തുടര്‍ന്ന്‌ ബിഷപ്‌ ജോണ്‍ തട്ടുങ്കലിനെ കൊച്ചി രൂപതയുടെ ഭരണപരവും അജപാലനപരവുമായ ചുമതലകളില്‍ നിന്ന്‌ ഒഴിവാക്കി, വത്തിക്കാനില്‍ നിന്ന്‌ ഉത്തരവായി. കൊച്ചി രൂപതയുടെ ചുമതല വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനു നല്‍കി. ജോണ്‍ തട്ടുങ്കലിനെതിരെ മൂന്നംഗ മെത്രാന്‍ സമിതി വിശദമായ അന്വേഷണം നടത്തും. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ദത്തെടുക്കുകയും അവരുടെ രക്തം ഉപയോഗിച്ച്‌ മെത്രാസന മന്ദിരം വെഞ്ചിരിക്കുകയും ചെയ്തു എന്ന ആരോപണങ്ങളെത്തുടര്‍ന്ന്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ ഡോ. പെദ്രോ ലോപ്പസ്‌ ക്വിന്താനയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണു നടപടി. മറ്റു നടപടികള്‍ ഉണ്ടാകും വരെ ഡോ. ജോണ്‍ തട്ടുങ്കല്‍ ചുമതലകളില്ലാത്ത ബിഷപായി തുടരും. കൊച്ചിയില്‍ നിന്ന്‌ അദ്ദേഹം താമസം മാറ്റും. കൊച്ചി ബിഷപിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നു എന്ന അറിയിപ്പ്‌ 23)0‍ തീയതി വൈകീട്ട്‌ ആറു മണിയോടെ ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം, വരാപ്പുഴ അതിമെത്രാസന മന്ദിരം, കൊച്ചി മെത്രാസന മന്ദിരം എന്നിവിടങ്ങളില്‍ ഫാക്സില്‍ ലഭിക്കുകയായിരുന്നു