Friday, October 24, 2008

കാനന്‍ നിയമം സഭയ്ക്ക്‌ പരിരക്ഷ: ബിഷപ്‌ തെക്കെത്തേച്ചേരില്‍

വത്തിക്കാന്‍ സൂനഹദോസിന്റെ സന്ദേശങ്ങള്‍ സ്വാംശീകരിച്ച കാനോന്‍ നിയമസംഹിതയാണ്‌ സഭയെ പരിരക്ഷിക്കുന്നതെന്നു വിജയപുരം ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍. 114 കോടി ലത്തീന്‍ കത്തോലിക്കരുടെ ജീവിത നിയമമായ “കോഡക്സ്‌ യൂരിസ്‌ കാനോനിച്ചി” (സി.ഐ.സി) പ്രസിദ്ധീകൃതമായതിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ വിജയപുരം രൂപത സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.വടവാതൂര്‍ അപ്പസ്തോലിക്‌ സെമിനാരി റെക്ടര്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വികാരി ജനറാള്‍ മോണ്‍. ജോസ്‌ നവസ്‌, റവ.ഡോ. ജോസി കണ്ടനാട്ടുതറ, സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍, കെ.പി ജോണ്‍, ഫാ. സെല്‍വി ആന്റണി എന്നിവര്‍ പ്രസംഗിച്ചു