Thursday, October 9, 2008

സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തുക : ഐക്യ-ജാഗ്രതാ കമ്മീഷന്‍

നെടുമ്പാശ്ശേരിയില്‍ രണ്ട്‌ ക്രിസ്തീയ ദേവാലയങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തില്‍ കാസര്‍ഗോട്ടുണ്ടായ ക്രൈസ്തവ വിരുദ്ധ അക്രമം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നതില്‍ കമ്മീഷന്‍ ഉല്‍കണ്ഠ അറിയിച്ചു. ക്രൈസ്തവ സമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം കേരളത്തിലും നടന്നുവരുന്നതിന്റെ സൂചനയാണിതെന്ന്‌ കമ്മീഷന്‍ ആരോപിച്ചു. നൂറ്റാണ്ടുകളായി വിവിധ മതസമൂഹങ്ങള്‍ സമൂഹങ്ങള്‍ പരസ്പര ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും കഴിയുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ഗ്ഗീയതയുടെ വിത്തു വിതയ്ക്കാന്‍ കാരണമാകും. അങ്ങനെ സംഭവിക്കാന്‍ അനുവദിച്ചു കൂടാ. നെടുമ്പാശ്ശേരിയില്‍ പള്ളികള്‍ ആക്രമിച്ച സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കേരളത്തില്‍ മതസൗഹാര്‍ദ്ദം നശിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തുവാന്‍ എല്ലാ മതവിശ്വാസികളും രംഗത്തുവരണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആഹ്വാനം ചെയ്തു