Thursday, October 9, 2008

കെ.ഇ.ആര്‍ റിപ്പോര്‍ട്ട്‌: ന്യൂനപക്ഷാവകാശ ലംഘനം- കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍

കേരള വിദ്യാഭ്യാസമേഖലയ്ക്ക്‌ ഏറ്റവും അധികം സംഭാവനകള്‍ നല്‍കി വരുന്ന ക്രൈസ്തവസഭയെ തകര്‍ക്കാനുള്ള ഒരു സംഘടിത ശ്രമം നടന്നുകൊണ്ടിരിക്കയാണ്‌. അതിന്റെ ഏറ്റവും അവസാനത്തെ നീക്കമാണ്‌ കെ.ഇ.ആര്‍ പരിഷ്കരണസമിതിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കാണുവാന്‍ സാധിക്കുന്നത്‌. സമുദായങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശക്തമായ ശ്രമവും നടന്നു കൊണ്ടിരിക്കുന്നു. ക്രൈസ്തവസഭയുടെ കെട്ടുറപ്പും സ്വാധീനവും തകര്‍ത്താല്‍ മാത്രമേ ചില സംഘടനകള്‍ക്ക്‌ കേരളത്തില്‍ വേരോട്ടമുണ്ടാവു എന്ന്‌ ചില പ്രത്യയശാസ്ത്രങ്ങള്‍ ചിന്തിക്കുന്നു. സഭ്യേതരമല്ലാത്തതും മതവിശ്വാസികള്‍ക്ക്‌ വേദനയുണ്ടാക്കുന്നതുമായ വാക്കുകള്‍ ഇത്തരക്കാര്‍ ഉപയോഗിക്കുന്നു. സ്വന്തമായി ഒരു നേഴ്സറി സ്കൂള്‍ പോലും മാതൃകാപരമായി നടത്താന്‍ കഴിയാത്തവരാണ്‌ ഇങ്ങനെ പറയുന്നത്‌. കേരളത്തിന്റെ വികസനത്തിന്റെയും നേട്ടങ്ങളുടെയും അടിത്തറ ന്യൂനപക്ഷ സംഭാവനയാണ്‌. വീരോജ്ജ്വല ത്യാഗവും സമര്‍പ്പണവും സഹിച്ച്‌ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ സാധ്യമല്ല. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ വരുത്തിതീര്‍ക്കുന്ന ശക്തമായ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും പ്രതിഷേധപരിപാടികളും ആവശ്യമാണ്‌. 05-02-2008-ന്‌ സി.പി നായര്‍ അദ്ധ്യക്ഷനായ പരിഷ്കരണസമിതി ബഹു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കെ.ഇ.ആര്‍. കരടു രേഖ പുറത്തുവന്നപ്പോഴുണ്ടായ വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ അതുപോലെതന്നെ അവതരിപ്പിക്കുന്നില്ലായെങ്കിലും അടിസ്ഥാനപരമായി റിപ്പോര്‍ട്ടില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. കെ.ഇ.ആര്‍. റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം തന്നെ സ്വകാര്യമാനേജ്മെന്റുകള്‍ക്ക്‌ കൂച്ചുവിലങ്ങിടുകയെന്ന ലക്ഷ്യമാണ്‌. അല്ലാതെ വിദ്യാഭ്യാസവികസനത്തിന്‌ ധാര്‍മ്മികവും മൂല്യാധിഷ്ടിതവുമായ വിദ്യാഭ്യാസത്തിന്‌ ഉതകുന്ന നിര്‍ദ്ദേശങ്ങളല്ല റിപ്പോര്‍ട്ടിലുള്ളത്‌. വിദ്യാഭ്യാസ മേഖലയിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയാണിത്‌.
കെ.ഇ.ആര്‍ റിപ്പോര്‍ട്ട: ജാഗ്രത പാലിക്കുക്‌
സ്വകാര്യ എയ്ഡഡ്‌ സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കം.സ്കൂളുകളില്‍ ദൈവാരാധന പാടില്ല. സ്കൂളുകളില്‍ ദൈവവചനം എഴുതുവാന്‍ പാടില്ല.്‌ സ്കൂള്‍ വളപ്പില്‍ പള്ളിയോ പൊതു ആരാധനാ സ്ഥലമോ പാടില്ല. ജില്ലാ, പഞ്ചായത്ത്‌, മുനിസിപാലിറ്റി, കോര്‍പറേഷന്‍ എന്നീ തലത്തില്‍ സ്കൂള്‍ വികസന സമിതി തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രവേശനസമയത്ത്‌ കുട്ടിയുടെ മതവും ജാതിയും രേഖപ്പെടുത്തല്‍ നിര്‍ബന്ധമില്ല.