Thursday, October 9, 2008

വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്ഥാവന പ്രതിഷേധാര്‍ഹം : ഐക്യ-ജാഗ്രതാ കമ്മീഷന്‍.

ക്രിസ്തു ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗമാകുമായിരുന്നുവെന്ന വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണ്‌. സ്വന്തം താല്‍പര്യങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി എതിര്‍വിഭാഗത്തില്‍പ്പെടുന്നവരെ കൊല്ലുന്ന മനുഷ്യത്വരഹിതമായ നിലപാടുകളെടുക്കുന്ന പാര്‍ട്ടി സമിതികളില്‍ ക്രിസ്തുവിന്‌ സ്ഥാനം കൊടുത്ത ബേബിയുടെ ഭാവനാവിലാസം അപലപനീയമാണ്‌. മന്ത്രി ബേബിയുടെ പ്രസ്താവന യേശുവിനെക്കുറിച്ച്‌ മന്ത്രിക്കുള്ള അറിവില്ലായ്മയുടെ അടയാളമാണ്‌. മന്ത്രിയുടെ പരാമര്‍ശം ലോകമെമ്പാടുമുള്ള ക്രൈസ്തവരെ അപമാനിക്കുന്നതാണ്‌. മന്ത്രി പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ്‌ പറയണം