വിദ്യാഭ്യാസമേഖലയില്‍ ആര്‍ച്ച് ബിഷപ് മാര്‍ പൗവ്വത്തിലിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ മാര്‍ പൗവ്വത്തിലിന്റെ നിലപാട് വളരെ ശരിയാണ്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും വിദ്യാഭ്യാസമേഖലയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ചില മാധ്യമങ്ങള്‍ അന്ധമായി മാര്‍ പൗവ്വത്തിലിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയക്കാരെ സഹായിക്കാനാണ്. അത്, വിദ്യാഭ്യാസമേഖലയ്ക്ക് യാതൊരു ഗുണവും ചെയ്യില്ല- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. ഏകജാലകസംവിധാനം നടപ്പിലാക്കിയാല്‍ അത് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും. ഏകജാലകസംവിധാനം തികച്ചും രാഷ്ടീയലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. ഏകജാലകം ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ പിന്മാറണമെന്ന് ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍ അവശ്യപ്പെട്ടു