Wednesday, October 15, 2008

സമൂഹത്തിന്‌ ശാന്തിയും നന്മയും ഉണ്ടാകുന്ന കലാരചനകള്‍ വേണം: ബിഷപ്‌ ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

സമൂഹത്തില്‍ നല്ല രീതിയിലുള്ള വളര്‍ച്ചയും ശാന്തിയും സമാധാനവും ഉണ്ടാകുന്നതിന്‌ അവരുടെ കലാരംഗത്തെ സംഭാവനകള്‍ ഉപകരിക്കുന്ന രീതിയില്‍ രചനകള്‍ നടത്തണമെന്ന്‌ കോട്ടപ്പുറം ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍.ഭക്തിഗാന രചയിതാവായിരുന്ന ഫാ. ജേക്കബ്‌ കല്ലറയ്ക്കലിന്റെ സ്മരണയ്ക്കായി കെ.എല്‍.സി.എ കോട്ടപ്പുറം രൂപതാ സമിതി സംഘടിപ്പിച്ച ഭക്തിഗാനാലാപന മത്സരവും അവാര്‍ഡുദാനവും സിപ്പി പള്ളിപ്പുറത്തിനും ജോസഫ്‌ പനക്കലിനും നല്‍കിയ സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദൈവം നല്‍കുന്ന താലന്തുകള്‍ വര്‍ധിപ്പിച്ച്‌ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്‌. വളര്‍ന്നുവരുന്ന കലാകാരന്മാരെ വേണ്ടവിധത്തില്‍ പ്രതിഭകളാക്കി ഉയര്‍ത്തുന്നതോടൊപ്പം മൂല്യങ്ങള്‍ക്ക്‌ അനുസരണമായി ജീവിക്കുവാനുള്ള കഴിവും ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. റാഫേല്‍ ആന്റണി അധ്യക്ഷത വഹിച്ചു