ദൈവത്തില്‍ വിശ്വസിക്കുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുമുള്ള ഒരുവന്റെ ജന്മാവകാശവും അതിനുള്ള സ്വാതന്ത്ര്യവും മതേതര രാഷ്ട്രമായ ഭാരതത്തില്‍ ഭരണഘടന ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ നിരീശ്വരവാദികളാക്കുവാനും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ചിന്താഗതിക്കാരായി വളര്‍ത്തുവാനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ ഏറ്റവും പ്രതിഷേധാര്‍ഹമായതാണ്. കേരള വിദ്യാഭ്യാസ വകുപ്പ്, ഇടതു ചിന്താഗതിക്കാരായ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കമ്മിറ്റി മുഖാന്തിരം ഇടതു സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ച് ആശയങ്ങള്‍ രൂപപ്പെടുത്തിയ പുതിയ പാഠപുസ്തകങ്ങള്‍, ഔദ്യോഗിക അംഗീകാരത്തോടെ കുരുന്നുമനസ്സുകളിലേക്ക് കമ്മ്യൂണിസ്റ്റ് വിപ്ലവആശയങ്ങള്‍ കുത്തിനിറച്ച് ചരിത്രത്തേയും ആചാരങ്ങളെയും വെട്ടിനിരത്തി പാര്‍ട്ടിയെ വളര്‍ത്തുവാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടാനായി ഇടതുപക്ഷ അധ്യാപകസംഘടനകളുടെ സ്വാധീനത്തോടെ അധ്യാപകരേയും പിന്നീട് വിദ്യാര്‍ത്ഥികളെയും തങ്ങളോടൊപ്പം ചേര്‍ക്കുക എന്ന മിനിമം പരിപാടിയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത്. “പൗളോ ഫെയര്‍” എന്ന വിദ്യാഭ്യാസ സാമൂഹിക ശാസ്ത്രജ്ഞന്‍ വികസിപ്പിച്ച “വിമര്‍ശനാത്മകബോധന ശാസ്ത്രം” (ഇൃശശേരമഹ ജലറമഴീഴ്യ) അനുസരിച്ച് തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങളില്‍ മതം, കുടുംബം, പാരമ്പര്യങ്ങള്‍ തുടങ്ങിയ സമൂഹത്തിലെ വ്യവസ്ഥാപിത അനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലൂടെ ഇടതു രാഷ്ട്രീയമെന്ന ഹിഡന്‍ അജണ്ടയാണുള്ളത്. ആദ്യപാഠത്തില്‍ കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്കരണം ഇടതു ചായ്‌വോടെ അവതരിപ്പിച്ചിരിക്കുമ്പോള്‍ രണ്ടാം പാഠം നിരീശരത്വം പ്രോത്സാഹിപ്പിക്കുന്ന വിധമാണ്. മൂന്നാം പാഠത്തില്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റിയായപ്പോള്‍ മിതവാദികളെ തമസ്ക്കരിച്ച് തീവ്രവാദികളായ സമര സേനാനികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതു വായിക്കുമ്പോള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സംഭാവനകള്‍ നിസ്സാരമാക്കപ്പെടുന്നതായി നമുക്ക് കാണാം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഒന്നാം പാഠം തുടങ്ങുന്നത് കേരളത്തിനാവശ്യമായ അരി ഉത്പാദിപ്പിക്കുവാന്‍ കാരണം തേടിക്കൊണ്ടാണ്. കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണെന്ന ചോദ്യത്തോടെ തുടങ്ങുന്നവയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളെയുംനേതാക്കളെയും റഫറന്‍സായി അവരുടെ പുസ്തകങ്ങളെയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇതേ പുസ്തകത്തിലെ “മനുഷ്യത്വം വിളയുന്ന ഭൂമി” എന്ന യൂണിറ്റിലെ “മതമില്ലാത്ത ജീവന്‍” എന്ന ഭാഗം നിരീശരത്വം വളര്‍ത്താന്‍ ലക്ഷ്യമാക്കിയതാണ്.പ്രധാന അധ്യാപകനും രക്ഷകര്‍ത്താവുമായുള്ള സംഭാഷണത്തിലൂടെ “മതമില്ല” ജാതിയില്ല എന്ന പരാമര്‍ശങ്ങള്‍ കുരുന്നുമനസ്സുകളില്‍ മതനിഷേധം ഉണ്ടാക്കുവാന്‍ പ്രേരിപ്പിക്കുന്നവയാണ്. “വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ” എന്നതു വഴി കുട്ടികളില്‍ അവര്‍ വിശ്വസിച്ചു വരുന്ന മതത്തില്‍ നിന്നകലാനും വേറൊന്ന് തിരഞ്ഞെടുക്കുവാനുമുള്ള ദുഃസ്വാതന്ത്ര്യമാണ് കൊടുക്കുന്നത്. മതത്തെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുന്ന രസകരമായ ചില ചോദ്യങ്ങളുമുണ്ട്. താഴെപ്പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക? 1. വിലക്കയറ്റം 2. കുടിവെള്ളക്ഷാമം 3. പകര്‍ച്ചവ്യാധികള്‍ 4. ഭൂകമ്പം. ഈ പാഠഭാഗത്ത് ക്രൈസ്തവ മതത്തെ വികലമായി ചിത്രീകരിക്കുന്നതിനായി “അവര്‍ണ്ണ ജാതിയില്‍ നിന്ന് ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തവര്‍ തീണ്ടലിനും തൊടീലിനും വിധേയരാകേണ്ടിവന്നു” ലരേ. ( ുമഴല 22). അക്രമത്തെ മഹത്വവത്ക്കരിക്കുകയും നീതിക്കുവേണ്ടി കൊലപാതകം ചെയ്യുന്നതില്‍ തെറ്റില്ലായെന്ന് കുട്ടികളെ പഠിപ്പിക്കുന്ന രീതിയില്‍ (ുമഴല 36) കൊടുത്തിരിക്കുന്നവയൊക്കെ കുഞ്ഞു മനസ്സുകളെ വികലമാക്കുന്നതില്‍ സംശയമില്ല. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ 41-ാം പേജില്‍ ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തിയും നമ്മുടെ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ചും പറഞ്ഞിരിക്കുന്നവ രാജ്യദ്രോഹക്കുറ്റമാകത്തക്കതാണ്. ഈ പാഠപുസ്തകത്തില്‍ ധാരാളം അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. സമൂഹത്തിലെ സംഭവങ്ങള്‍ വിലയിരുത്തി അനാരോഗ്യ വിമര്‍ശനങ്ങള്‍ നടത്തുക, നന്‍മയ്ക്കുവേണ്ടി തിന്മ പ്രവര്‍ത്തിക്കുന്നത് ശരിയാണ് (മാര്‍ഗ്ഗമേതായാലും ലക്ഷ്യം നന്നായാല്‍ മതിയെന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം), നിരീശ്വരവാദം വളര്‍ത്തുക, മതത്തെ തള്ളിപ്പറയുക (ജു. 2427), മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക (ജ 26), കമ്മ്യൂണിസ്റ്റ് നേതാക്കളെ മാതൃകകളായി ചിത്രീകരിക്കുന്നു (ജു.8,9,14), നിരീശ്വരവാദ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ കുട്ടികളോടാവശ്യപ്പെട്ടിരിക്കുന്നു (ജ. 13), സ്വാതന്ത്ര്യസമര ചിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു (ജ. 39), കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭരണപരിഷ്ക്കാരങ്ങളെ മഹത്വവത്ക്കരിച്ചിരിക്കുന്നു (ജ. 13), മതേതരത്വമെന്നാല്‍ മതമില്ലാത്ത അവസ്ഥ എന്ന് സമര്‍ത്ഥിച്ചിരിക്കുന്നു (ജ. 27), വിപ്ലവം കുത്തി നിറച്ചിരിക്കുന്നു (ജു.10,17,21,34,36), ചൈനീസ് സംസ്ക്കാരത്തെ എടുത്ത് പറഞ്ഞിരിക്കുന്നു (ജ. 68) ക്രൈസ്തവവിശ്വാസത്തെ വികലമായി ചിത്രീകരിച്ചിക്കുന്നു (ജ. 22), മതത്തെ വിമര്‍ശിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നു ( ജ. 23). നിരീശ്വര മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ദേശീയ പ്രാദേശിക ചരിത്ര സംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യകരമായ വിമര്‍ശന സംസ്ക്കാരം വളര്‍ത്തുന്നതുമായ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് വരും തലമുറയെ ഗുരുതരമായ വീഴ്ചകളിലേക്ക് നയിക്കാനിടയാകും. സമൂഹത്തിന്റെ പൊതുനന്മയ്ക്കായി മതമൂല്യങ്ങളിലുറച്ച് നമ്മുടെ സംസ്ക്കാരത്തിനുവേണ്ടി ശക്തമായ നിലപാടുകളും പ്രതികരണങ്ങളുമായി നമ്മള്‍ മറ്റ് സമുദായങ്ങളോടൊപ്പം ചേര്‍ന്ന് രംഗത്തിറങ്ങിയേ പറ്റൂ. അതിനായി എല്ലാ അധ്യാപകസംഘടനകളും, സാംസ്ക്കാരിക നേതാക്കളും, രാജ്യസ്നേഹികളും രംഗത്തിറങ്ങണം.