ഡി.വൈ.എഫ്.ഐ യുടെ കപട ന്യൂനപക്ഷപ്രേമം അവസാനിപ്പിക്കണമെന്നു കെ.സി.വൈ.എം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. സഭാ നേതൃത്വത്തെയും വിശ്വാസികളെയും സ്ഥാപനങ്ങളെയും നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത് വന്നിരുന്നവര്‍ ഇപ്പോള്‍ കാണിക്കുന്ന ന്യൂനപക്ഷപ്രേമം കാപട്യമാണ്. വിശുദ്ധ കൂദാശകള്‍ സ്വീകരിച്ചവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും അതു തുറന്നുപറഞ്ഞവരെ അസഭ്യം പറയുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനവും അതിന്റെ യുവജനസംഘടനയും സമ്മേളനങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലും ബാനറുകളിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ചാവറയച്ചന്റെയും മദര്‍തെരേസയുടെയും ചിത്രങ്ങള്‍ വയ്ക്കുന്നത് അപലപനീയമാണ്. നിരീശ്വരവാദവും മതനിന്ദയും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തവരുടെ ഇപ്പോഴത്തെ ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാമെന്ന വ്യാമോഹമാണ്. ഇത് സമൂഹത്തിന് നന്നായറിയാം. ദൈവസ്നേഹവും ഈശ്വര വിശ്വാസവും പഠിപ്പിക്കുയും ജീവിതത്തില്‍ മാതൃകയാക്കുകയും ചെയ്ത മഹാത്മാക്കളും വിശുദ്ധരുമായവരെ ഡി.വൈ.എഫ്.ഐ അപമാനിക്കുന്നത് അവസാനിപ്പികണമെന്ന് കെ.സി.വൈ. എം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എജി പാറപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂര്‍, അസി. ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍മേരി, സംസ്ഥാന ഭാരവാഹികളായ സോണി പവേലില്‍, ബിജു മാത്യു, റാണി സെബാസ്റ്റ്യന്‍, തോമസ് മത്തായി, ജോമി ദേവസ്യ, പ്രിന്‍സിയ പീറ്റര്‍, സിമി അബ്രാഹം, സനല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.