ജനസഹസ്രങ്ങള്‍ അണിനിരന്ന വിശ്വാസ പ്രഘോഷണറാലിയോടെ വിജയപുരം രൂപതാ ദിനാഘോഷം സമാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പഴയ മൂന്നാറില്‍നിന്ന് ആരംഭിച്ച വര്‍ണശബളമായ റാലിയില്‍ രൂപതയിലെ എട്ട് ഫൊറോനകള്‍ക്കു പിന്നില്‍ വിശ്വാസികള്‍ അണിനിരന്നു. കെ.സി.വൈ.എം പ്രവര്‍ത്തകര്‍ കോട്ടയത്തുനിന്നു എത്തിച്ച ദീപശിഖയ്ക്ക് ഊഷ്മള സ്വീകരണം നല്‍കി. മൂന്നാര്‍ ഫൊറോന വികാരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. മോ എന്‍. ജോസ് നവസ്, മോ എന്‍. ഹെന്‍ ട്രി കൊച്ചുപറമ്പില്‍, സംഘടനാ ഭാരവാഹികള്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പേപ്പല്‍ പതാകകള്‍, വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ റാലിക്കു കൊഴുപ്പേകി. മൂന്നാറിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൗണ്ട് കാര്‍മല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തി ല്‍ റാലി എത്തിയതോടെ വിജയപുരം രൂപതാധ്യക്ഷന്‍ റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ചേ ഋന്ന് സമൂഹബലി അര്‍പ്പിച്ചു. എട്ടു ഫൊറോനകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രാ ര്‍ഥനയും കാഴ്ചസമര്‍പ്പണവും ന ടത്തി. വികാരി ജനറാള്‍ മോണ്‍. ജോസ് നവസ് വിശ്വാസം പ്രവര്‍ത്തനത്തില്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഫാ. സെല്‍വി ആന്റണി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ബിഷപ് റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. രൂപതാ പ്രതിനിധികളായ കെ. കെ റെജി, അരുളപ്പന്‍ എന്നിവര്‍ പ്രവര്‍ത്തനാവലോകനം നടത്തി. പിആര്‍ഒ അഡ്വ. ഹെന്റി ജോണ്‍ സ്വാഗതവും ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ നന്ദിയും പറഞ്ഞു. ക്വിസ് മത്സര വിജയികള്‍ക്ക് ബിഷപ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.