ദൈവം മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്നതാണ് ദൈവരാജ്യം. അതുകൊണ്ട് യേശുവിന്റെ രാജ്യം സ്ഥാപിക്കപ്പെടേണ്ടത് മനുഷ്യഹൃദയങ്ങളിലാണ് കണ്ണൂര്‍ ബിഷപ്പ് ഡോ.വര്‍ക്ഷീസ് ചക്കാലക്കല്‍ അനുസ്മരിപ്പിച്ചു.വെട്ടുകാട് മാതൃദെദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിമു തുടക്കം കുറിച്ചുകൊണ്ട് അര്‍പ്പിച്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു ബിഷപ്പ്.ലോകത്ത് പലവിപ്ലവങ്ങളും നടന്നു പരാജയപ്പെട്ടു.എന്നാല്‍ യേശു ആരംഭിച്ച സ്നേഹ വിപ്ലവം ഇന്നും ആര്‍ക്കും പരാജയപ്പെടുത്താനാവാതെ മുന്നേറുന്നു ബിഷപ്പ് പറഞ്ഞു.വെട്ടുകാട്ടിലെ ക്രിസ്തുനാഥ മഹിമകളെക്കുറിച്ച് ധാരാളം കേട്ട തനിക്കു ഇവിടെ വന്നു നാഥനു നന്ദിപറയാനായത് വലിയ ഭാഗ്യാമാണെന്ന് പിതാവ് പറഞ്ഞു.ദിവ്യബലിക്കു ശേഷം നടന്ന കൊടിയേറ്റ് കര്‍മ്മത്തിലും ബിഷപ്പ് സംബന്ധിച്ചു. ഉയര്‍ത്താനുള്ള പതാക പിതാവ് ദിവ്യബലി മധ്യേ വെഞ്ചരിച്ച് വികാരി ഫാ.ജോണ്‍സണ്‍ അലക്സാണ്ടറെ ഏല്‍പ്പിച്ചു. പതാക അവിടെ നിന്നും ക്രിസ്തുരാജ പാദപീഠത്തിലേക്കു ആഘോഷമായി സംവഹിച്ചു. അവിടെ നിന്നും കൊടിഉയര്‍ത്തല്‍ ഖലത്തിലേയ്ക്കു കൊണ്ടുവന്നു.വെട്ടുകാട് നടക്കുന്ന ക്രിസ്തുരാജന്റെ 66 -ാത് തിരുനാളാണിത്. അതിന്റെ സ്മരണയക്കായി 66 ക്രിസ്തുരാജ പതാകകളുമായി കുട്ടികള്‍ നീങ്ങി. പൂത്താലമേന്തിയ ബാലികമാര്‍, മുത്തുക്കുടകള്‍ ചൂടിയ പെണ്‍കുട്ടികള്‍ പേപ്പല്‍ പതാകവാഹകര്‍ എന്നിവര്‍ നീങ്ങി. ഏറ്റവും പിന്നില്‍ ഉയര്‍ത്താനുള്ള പതാകയുമായി വികാരി നീങ്ങി.ഒരു മണിക്കൂറോളം നീണ്ട ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് കൊടിയേറ്റിന്റെ ഭാഗമായി നടന്നത്. മരിയന്‍ എഞ്ചിനിയറിംഗ് കോളജ് ആള്‍സെയിന്റ്സ്, വിമന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെയും വലിയതുറ ഫൊറോനയുടെയും ഗായകസംഘങ്ങള്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചു.നാടിനും മാനവകുലത്തിനാകമാനവും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്നു. ചടങ്ങില്‍ ബിഷപ്പ് വര്‍ഗിസ് ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.പ്രാര്‍ത്ഥനകല്‍ക്കു ശേഷം അസതോമാ.. എന്നഗീതം അന്തരീക്ഷത്തില്‍ ഉയര്‍ന്നപ്പോള്‍ വികാരി ഫാ. ജോണ്‍സണ്‍ അല്‍കാസാണ്ടര്‍ പതാക ഉയര്‍ത്തി.തുടര്‍ന്നു ലിറ്റനി, ദിവ്യകാരുണ്യ ആശിര്‍വ്വാദം,ക്രിസ്തുരാജ പാദപൂജ എന്നിവ നടന്നു.