കലാ സാഹിത്യ സാംസാകാരിക മാധ്യമ രംഗങ്ങളില്‍ വിശിഷ്ട സേവനം കാഴ്ചവച്ചവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ വര്‍ഷംതോറും നല്‍കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു .കെ.സി.ബി. സി സാഹിത്യ അവാര്‍ഡ് നോവല്‍, ചെറുകഥ, നാടകം, കവിത, നിരൂപണം, ജീവചരിത്രം, ശാസ്ത്രം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, വ്യാകരണം എന്നീ ശാഖകളില്‍പ്പെട്ട ഏറ്റവും മികച്ച ഒരു കൃതിക്കായിരിക്കും. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും, ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 2001 ജനുവരി ഒന്നിനും 2007 ഡിസംബര്‍ 31 നും ഇടയ്ക്കു പ്രസിദ്ധീകരിച്ച മൗലിക കൃതികളുടെ ആദ്യപതിപ്പായിരിക്കും അവാര്‍ഡിനായി പരിഗണിക്കുക. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ക്രൈസ്തവ മാനവീകതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പഠനഗ്രന്ഥത്തിനു നല്‍കും. പതിനായിരം രൂപയും പ്രശസ്തി പത്രവും, ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.കൃതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃതികളുടെ മൂന്നുകോപ്പികള്‍ വീതം ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം 2008 നവംബര്‍ 30-നു മുമ്പായി കണ്‍വീനര്‍, സാഹിത്യ അവാര്‍ഡ് കമ്മിറ്റി, മാധ്യമ കമ്മീഷന്‍, പി.ഒ.സി പാലാരിവട്ടം, പി.ബി 2251, കൊച്ചി-25 എന്ന വിലാസത്തില്‍ എത്തിക്കണം.മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സാഹിത്യേതര കലാസാംസ്കാരിക രംഗത്തു നല്‍കിയ സമഗ്ര സംഭാവനകള്‍ക്കു അംഗീകാരമായി നല്‍കുന്ന കെ.സി.ബി.സി മാധ്യമ അവാര്‍ഡ് പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.കെ.സി.ബി.സി യുവപ്രതിഭാ അവാര്‍ഡ് പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ്.