ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കാന്‍ ഒരു കോടി രൂപയുടെ ഫണ്ട് ശേഖരിക്കുമെന്ന് സി.എം.ഐ സഭയുടെ 36-ാംപൊതു സംഘത്തിന്റെ സമാപനത്തില്‍ പ്രിയോര്‍ ജനറല്‍ ഫോ. ജോസ് പന്തപ്ലാംതൊട്ടിയിലും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കൗണ്‍സിലര്‍ ഫാ. ജോസ് കുറിയേടത്തും അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ 36-ാം പൊതു സംഘം നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. കേരളത്തിലേക്ക് വരുകയും പുറത്തേക്ക് പോകുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ സഹായം ലഭ്യമാക്കാനുള്ള പദ്ധതി, എല്ലാ സന്യാസ ഭവനങ്ങളുടെയും വരുമാനത്തില്‍ പത്തു ശതമാനം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവാക്കുക, ദരിദ്രരായവര്‍ക്കു വേണ്ടി ആകാശപറവകള്‍ പോലെയുള്ള ഭവനങ്ങള്‍ പ്രൊവിന്‍സുകളിലും രണ്ടുവര്‍ഷത്തിനകം ആരംഭിക്കുകഎന്നിവ നടപ്പാക്കും. അതോടൊപ്പം സി.എം.ഐ സഭയെ ഒരു ആദ്ധ്യാത്മിക മുന്നേറ്റമായി വളര്‍ത്താനുള്ള പദ്ധതികളും നടപ്പാക്കും.