എതിര്‍പ്പുകളും വെല്ലുവിളികളും ഉയരുമ്പോള്‍ വിശുദ്ധിയുടെ ജീവിത നിഷ്ഠകളും ആത്മീയതയുടെ സംസ്കാരവും അനുവര്‍ത്തിക്കുന്നതില്‍ സമര്‍പ്പിതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സെന്റ് തോമസ് പ്രോവിന്‍സ് ശതാബ്ദി ആ ഘോഷ സമാപന സമ്മേളനം വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ആരാധനാ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ സ്റ്റെല്ലാ മാരീസ് അധ്യക്ഷതവഹിച്ചു. സി.എഫ്. തോമസ് എം.എല്‍.എ, അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ് നടുവിലേഴം, ന്യൂറണ്‍ ബര്‍ഗിലെ ചാപ്ലിന്‍ റവ. ഡോ. ജയിംസ് കരിക്കമ്പള്ളി, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ആന്റണി പോരൂക്കര, അസമ്പ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സുമ റോസ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. റൂബിള്‍ രാജ്, സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി പ്രതിനിധി എല്‍സമ്മ ഫ്രാന്‍സീ സ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ അനറ്റ് ചാലങ്ങാടി സ്വാഗതവും വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസ് കാനാച്ചേരി നന്ദിയും പറഞ്ഞു. രാവിലെ 10-ന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കൃതജ്ഞതാ ബലിയര്‍പ്പണത്തിന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു.