ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘സ്ത്രീയുടെ മഹനീയത’ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാര്‍ഷികം, ദൈവവചന വര്‍ഷം, വിശുദ്ധ പൗലോസിന്റെ വര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍, സ്ത്രീയുടെ വിളിയേയും സഭയിലും സമൂഹത്തിലും സ്ത്രീയുടെ ദൗത്യത്തേയും കുറിച്ചുള്ള പഠന ശിബിരം 2008 ഡിസംബര്‍ 4-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 6-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഇംഗ്ലീഷ് സെക്ഷനില്‍ വച്ച് നടക്കുന്നു.തുവാനീസ ഫെസ്റ്റ് -2008 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേരളത്തിലെ 29 രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വനിതാ പ്രസ്ഥാനങ്ങളിലും നിന്നുള്ള നേതാക്കളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളായ സിസ്റ്റേഴ്സും പങ്കെടുക്കുന്നതാണ്. തൂവാനീസ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ സി.സി ആലിസുക്കുട്ടി അദ്ധ്യക്ഷം വഹിക്കുന്ന സെമിനാര്‍ കെ.സി.ബി.സി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ. ഡോ. ജോസ് കോട്ടയില്‍, റവ. ഡോ മൈക്കള്‍ കാരിമറ്റം, ഡോ. ജോസ് - ലില്ലി കല്ലറയ്ക്കല്‍ ദമ്പതികള്‍, റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, റവ. ഡോ. സൈറസ് വേലംപറമ്പില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പ്രൊഫസര്‍ സിസ്റ്റര്‍ ടെറസിലിന്‍ സി.എം.സി, അഡ്വ. മിനി ഫ്രാന്‍സിസ്, റാണി റാഫേല്‍, ലിസി ആന്റണി, അഡ്വ. റ്റിസി റോസ്, മിസ്. മേരി മലേപ്പറമ്പില്‍, സോണ എന്നിവര്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള പാനലില്‍ ചര്‍ച്ചകള്‍ നയിക്കും. ശ്രീമതി മേഴ്സി ജോസഫ്, ഡോ. സിസ്റ്റര്‍ റക്സിയ സി.റ്റി.സി, ലീലാമ്മ ജോര്‍ജ്ജ്, ബേബി അബ്രാഹം, ലില്ലിക്കുട്ടി തോമസ്, ലിസി അബ്രാഹം, ഷേര്‍ളി ജോസ്, അച്ചാമ്മ നരിതൂക്കില്‍ തുടങ്ങിയവര്‍ സെമിനാറിലെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കെ.സി.ബി.സി വൈസ് ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമാപന സന്ദേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9447986367