ആഘോഷങ്ങളേക്കാളുപരി വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വിഭവങ്ങളെ പങ്ക് വെക്കാന്‍ തയാറാകുന്നതിലൂടെ മാത്രമേ ദരിദ്രരോട് പക്ഷംചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുമെന്ന് ബത്തേരി രൂപത ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. കഴിഞ്ഞ 50 വര്‍ഷങ്ങളിലൂടെ മൂലങ്കാവ് ഇടവക നിര്‍മിച്ച് നല്‍കിയ ഭവനങ്ങളും ഹരിതാ ഹോളോബ്രിക്സ് ഫാക്ടറിയിലൂടെ നല്‍കിയ തൊഴില്‍ ദാനവും, മെഡിക്കല്‍ ക്യാമ്പുകളും ഏറെ പ്രയോജനപ്രദമായിരുന്നുവെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.ഇടവകയില്‍ വികാരിമാരായി സേവനമനുഷ്ടിച്ച വൈദികരേയും, സന്യാസിനികളേയും, അല്‍മായരേയും ബിഷപ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.