മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുള്ള ബോധവത്കരണവും പ്രചാരണവും നടപ്പിലാക്കുന്ന നയം രൂപീകരിക്കാന്‍ പുതിയ മദ്യനയത്തില്‍ വ്യവസ്ഥ ചെയ്യണമെന്നു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും എതിരേയുള്ള ബോധവത്കരണം എക്സൈസ് വകുപ്പ് ഏറ്റെടുക്കാതെ ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. ബോധവത്കരണം മദ്യം നല്‍കുന്നവര്‍ തന്നെ നല്‍കുന്നതു വിരോധാഭാസമാണ്. കാലങ്ങളായി മദ്യനയത്തില്‍ തുടരുന്ന ജനദ്രോഹ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25-ന് എറണാകുളത്ത് വിചാരണ-2009' എന്ന സമരപരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മലബാര്‍-തൃശൂര്‍-കോട്ടയം-എറണാകുളം- തിരുവനന്തപുരം മേഖലകളിലും 29 അതിരൂപത-രൂപതകളിലും വിപുലമായ സമരപരിപാടികള്‍ നടക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ചു.