ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുണെ്ടന്നു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ പറഞ്ഞു.ഇന്ത്യന്‍ കത്തോലിക് പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റുകളുടെ ദേശീയ സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യബന്ധങ്ങളെ ശാക്തീകരിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. സമൂഹത്തെ ഏത് രീതിയിലേക്ക് നയിക്കുന്നതിലും മാധ്യമങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. ഭീകരവാദം എന്ന വിഷവിത്ത് നാടുമുഴുവന്‍ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെ സന്ദേശം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. ബേബിച്ചന്‍ എഴുതിയ ജീവിതം പ്രതിസന്ധിയിലോ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു.