നല്ല സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.ഇമ്മാനുവേല്‍ സ്നേഹ സമൂഹത്തിന്റെ ദശവത്സരാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മദ്യ വിരുദ്ധ പ്രവര്‍ത്തനം ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തനമാണ്. പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും മനുഷ്യന് പ്രത്യാശാബോധം വളര്‍ത്തുകയും ചെയ്യുക എന്നത് ലോകത്തിനു ക്ഷേമകരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവിരുദ്ധ സമൂഹം സൃഷ്ടിക്കുന്നതില്‍ അമ്മമാരുടെ പങ്ക് വളരെ വലുതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത് വ്യക്തമാക്കി. മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അമ്മമാരെ ചടങ്ങില്‍ ഷീല്‍ഡ് നല്‍കി ബിഷപ് ആദരിച്ചു.