ജീവിതത്തിന്റെ സമൃദ്ധിയില്‍ മനുഷ്യന്‍ ജീവിക്കണമെന്നും അര്‍ഹമായത് അര്‍ഹിക്കുന്ന സമയത്ത് സമാഹരിച്ച് നല്‍കുകയാണ് സാമൂഹ്യ പ്രവര്‍ത്തകന്റെ ദൗത്യമെന്നും സി.ബി.സി.ഐ വൈസ് പ്രസിഡന്റ് മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള സോഷ്യല്‍ സര്‍വീസ് ഫോറം വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച വികസന മാര്‍ഗരേഖ ശില്‍പശാലയുടെ സമാപനസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹ്യ പ്രവര്‍ത്തനം ക്രിസ്തുവിന്റെ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണെന്നും യുവതലമുറയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കുന്ന ഒരു വികസന സമീപനം സഭയ്ക്ക് ആവശ്യമുണെ്ടന്നും ബാവ കൂട്ടിച്ചേര്‍ത്തു. കെ.സി.ബി.സി ജസ്റ്റിസ് പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമാപന സന്ദേശം നല്‍കി.