ന്യൂനപക്ഷ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഹൈക്കോടതിവിധി മറികടന്ന് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കറ്റ് എടുത്ത തീരുമാനം വിവാദമാകുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളോട് എം.ജി യൂണിവേഴ്്സിറ്റിയിലെ ഇടതുപക്ഷ അനുകൂല സിന്‍ഡിക്കറ്റ് പുലര്‍ത്തുന്ന നിഷേധാത്മകനയം ഇതിലൂടെ കൂടുതല്‍ വ്യക്തമായി രിക്കു കയാണ്. ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന 11 കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ചാണു സിന്‍ഡിക്കറ്റ് ഇപ്പോള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏതാനും സിന്‍ഡിക്കറ്റ് അംഗങ്ങള്‍മാത്രമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ 30 (1) വകുപ്പനുസരിച്ച് കേരളത്തിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിനുമു ള്ള ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അര്‍ഹരല്ലെന്നാണ് എം.ജി സിന്‍ഡിക്കറ്റിന്റെ കണ്ടുപിടിത്തം. എണ്ണത്തില്‍ ന്യൂനപക്ഷ മാണെങ്കിലും വിദ്യാഭ്യാസപരമായി ദുര്‍ബല വിഭാഗമല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ക്കര്‍ഹരല്ലെന്നാണു സിന്‍ഡിക്കറ്റ് തീരുമാനം. വിദ്യാഭ്യാസ പരമായി സംസ്ഥാനത്തെ ക്രിസ് ത്യന്‍ ന്യൂനപക്ഷം ദുര്‍ബല ന്യൂനപക്ഷമല്ലെന്നും മറിച്ച് ശക്തമായ ന്യൂനപക്ഷ മാണെന്നും സിന്‍ഡിക്കറ്റ് തീരു മാനിച്ചിരിക്കുന്നു. എം.ജി സര്‍വകലാശാലയുടെ അധികാരപരിധിയില്‍ വരുന്ന ചങ്ങനാശേരി എസ്.ബി കോളജുള്‍ പ്പെടെ 11 കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് മാനേജ്മെന്റുകള്‍ നല്‍കിയ അ പേക്ഷ സര്‍വകലാശാല തള്ളിയതിനെത്തുടര്‍ന്നു മാനേ ജ്മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ന്യൂനപക്ഷ പദവി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സിംഗിള്‍ ബഞ്ച് നല്‍കിയ ഉത്തരവ് തള്ളിക്കൊണ്ടു കഴിഞ്ഞ മാര്‍ച്ച് ആറിന് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധി മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിരുന്നു. എം.ജി സര്‍വകലാശാലാ നിയമത്തിന്റെ 59(3) വകുപ്പു പ്രകാരമുള്ള നിബന്ധനകളില്‍ ഒഴിവുനേടണമെങ്കില്‍ ന്യൂനപക്ഷ പദവി സംബന്ധിച്ചു യുക്തമായ ഒരു അധികാര സ്ഥാപനത്തിന്റെ അംഗീകാരം നേ ടേണ്ടതുണെ്ടന്ന സിംഗിള്‍ ബഞ്ച് വിധിയാണ് ഡിവിഷന്‍ ബഞ്ച് ത ള്ളിയത്. ഇത്തരമൊരു അംഗീകാരം ഇല്ലെങ്കിലും ന്യൂനപക്ഷ സ്ഥാപ നങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉണെ്ടന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. പരാതിക്കാര്‍ പ്രഥമദൃഷ്ട്യാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 30(1) വകുപ്പിന്റെ സംരക്ഷണത്തിന് അര്‍ഹതയുണെ്ടന്നും ഡിവിഷന്‍ ബ ഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചു പറഞ്ഞുകൊണ്ടാണു സിന്‍ഡിക്കറ്റ് തീരുമാനം സംബന്ധിച്ച ഉത്തരവ് തുടങ്ങുന്നത്. പരാതിക്കാരായ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി സംബന്ധിച്ചോ അതിന്റെ അവകാശങ്ങള്‍ സംബന്ധിച്ചോ സര്‍വകലാശാല ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍വകലാശാലയുടെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനാല്‍ ഈ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം ഇപ്പോള്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ബഞ്ചിന്റെ വിധിയില്‍ പറഞ്ഞിരുന്നു. ഇതില്‍പ്പിടിച്ചാണു സിന്‍ഡിക്കറ്റ് വളരെ വിദഗ്ധമായി തുടര്‍നീക്കങ്ങള്‍ നടത്തിയത്. ന്യൂനപക്ഷ പദവിയും അവകാശവും സംബന്ധിച്ച കാര്യങ്ങള്‍ അതിനാല്‍ തുറന്ന പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നു സിന്‍ഡിക്കറ്റ് കണെ്ടത്തി. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, വ്യക്തിസഭകള്‍ എ ന്നിവരാണു ന്യൂനപക്ഷ പദവി ആ വശ്യപ്പെട്ട് കോടതിയെ സമീപിച്ച ത്. ടി.എം.എം പൈ ഫൗണേ്ടഷനും കര്‍ണാടക സ്റ്റേറ്റുമായുള്ള കേസിലെ വിധിയെത്തുടര്‍ന്നു ന്യൂനപക്ഷ പദവി നിര്‍ണയം ദേശീയതലത്തിലായിരുന്നുവെന്നും പിന്നീടതു സംസ്ഥാനത്തിന്റെ പരിധിയിലായെന്നും വിശദീകരിച്ച തിനുശേഷം ന്യൂനപക്ഷം ആ രാണെന്നു സമര്‍ഥിക്കാനുള്ള കുറെ വിശദീകരണങ്ങളാണു സിന്‍ഡിക്കറ്റ് ഉത്തരവില്‍ നടത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തിരിച്ചറിയാനുള്ള അധികാരം എം.ജി യൂണിവേഴ്സിറ്റി സി ന്‍ഡിക്കറ്റിന് ആരോ ഏല്‍പിച്ചുകൊടുത്തതു പോലെയുള്ളതാണ് ഈ ഉത്തരവിന്റെ തുടര്‍ ഭാഗങ്ങള്‍. 2006 ലെ സ്വാശ്രയ നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണിതെന്ന് വ്യ ക്തമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ എ ണ്ണത്തില്‍ ന്യൂനപക്ഷമായാലും ഭരണഘടനയുടെ 30-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാവകാശത്തിനു യോഗ്യരല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണെ്ടന്നാണ് ഇതിലൂടെ സിന്‍ഡിക്കറ്റ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ട് ഇതിനെക്കുറിച്ചു ചില വിശദീകരണങ്ങളും നല്‍കുന്നു.തുല്യതാവകാശത്തിന്റെ ഭാഗമാണ് ന്യൂനപക്ഷാവകാശങ്ങള്‍ എന്നും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള തടസങ്ങള്‍ക്ക് എതിരേയു ള്ള സംരക്ഷണകവചം മാത്രമാണു ഭരണഘടനയുടെ 30-ാം വകുപ്പ് എന്നും എം.ജി സിന്‍ഡിക്കറ്റ് കണ്ടുപിടിച്ചിരിക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള തുല്യത ഉറപ്പാക്കാന്‍വേണ്ടി മാത്രമാണു പ്രത്യേക സംരക്ഷണം ആവശ്യമുള്ളതെന്നും സിന്‍ഡിക്കറ്റ് വിലയിരുത്തുന്നു. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സാങ്കേതികമായി ന്യൂനപക്ഷാവകാശം നല്‍കേണ്ടതില്ലെന്നും സിന്‍ഡിക്കറ്റ് പറയുന്നു. പരാതിക്കാരായ സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരമാണത്രേ പരിഗണിക്കേണ്ടത്. ഇക്കാര്യങ്ങള്‍ കേരള ഹായ് ക്കോടതി മുമ്പ് പാടേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇതിനിടെ ഇടതുപക്ഷ സംഘടനാംഗങ്ങള്‍ പ്രിന്‍സിപ്പല്‍മാരായിട്ടുള്ള ചില കോള ജുകളില്‍ ഇത്തരം പ്രശ്നങ്ങളുടെ നേരേ സര്‍വകലാശാല കണ്ണടച്ചിട്ടുമുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷാ വകാശ ങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധത എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് ഇപ്പോഴത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നു