സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് റദ്ദാക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡണ്ട് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ ആവശ്യപ്പെട്ടു. ഒരു കാര്യം ശിക്ഷയ്ക്കു വിധേയമാക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം അത് ധാര്‍മികമാണ് എന്നല്ല. എന്നാല്‍ നിയമാനുസൃതമായതെല്ലാം ധാര്‍മികമാണെന്ന ധാരണയാണ് സാമാന്യജനങ്ങള്‍ക്കുണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗരതിയ്ക്കു ലൈസന്‍സ് നല്‍കി അധാര്‍മികതയെ പ്രോത്സാഹിപ്പിക്കരുതെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ ചൂണ്ടികാട്ടി. സ്വവര്‍ഗ വിവാഹം അനുവദിക്കന്ന രാജ്യങ്ങളില്‍ കുടുംബം, വിവാഹം തുടങ്ങിയ അടിസ്ഥാന സാമൂഹിക ഘടകങ്ങള്‍ തകരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ധാര്‍മികമായ ആത്മനിയന്ത്രണമാണ് ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ കാതല്‍, അതു കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.