യുവത്വം മനുഷ്യവംശത്തിന്റെ മുഴുവന്‍ സ്വത്താ ണെന്നും ആ സര്‍ഗശക്തി ദൈവരാജ്യത്തിന്റെ നിര്‍മിതിക്ക് ഉപയോഗപ്പെടുത്തണമെന്നും കെസിബിസി ചെയര്‍മാന്‍ ഡോ. വിന്‍സന്റ് സാമുവല്‍. രാഷ്ട്രസേവനത്തിനായുള്ള സ ന്നദ്ധ പ്രവര്‍ത്തനത്തിനു യുവാക്കള്‍ മുന്‍തൂക്കം നല്‍കണമെന്നും യുവജനദിനത്തോടനുബന്ധിച്ച് കെസിബിസി യൂത്ത് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. എല്ലാ യുവജനങ്ങളും ഇടവകകളിലെ ഏതെങ്കിലും കത്തോലിക്കായുവജനപ്രസ്ഥാനങ്ങളില്‍ പങ്കുചേര്‍ന്ന് സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയരംഗത്ത് മതമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സ്ഥാനം ഉണ്ടാകണമെ ന്ന പക്ഷക്കാരനായിരുന്നു നമ്മുടെ രാഷ്ട്രപിതാവ്. ഈശ്വരവിശ്വാസവും മൂല്യബോധവുമുള്ള വ്യക്തികളാണ് രാഷ്ട്രത്തെ നയിക്കേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍് ‘യുവജനം വിശ്വാസതീക്ഷ്ണത യോടെ രാഷ്ട്രസേവനത്തിന്’ എന്ന പ്രമേയമാണ് യൂത്ത്കമ്മീഷനും കെസിവൈഎമ്മും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രസേവനം ഒരു കടമയായി നമ്മുടെ യുവജനങ്ങള്‍ ഏറ്റെടുക്കണം. തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂല്യബോധവും വിശ്വാസതീക്ഷ്ണതയുള്ളവരുമായ യുവജനങ്ങള്‍ ജനപ്രതിനിധികളായി വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടണം. അതിനുപയുക്തമായ പ്രവര്‍ത്തനങ്ങള്‍ ഇടവകതലത്തിലും പ്രാദേശികതലത്തിലും നേരത്തേതന്നെ ആവിഷ്കരിച്ചു നടപ്പിലാക്കണം. കഴിവും പ്രാപ്തിയും ത്യാഗമനോഭാവവും സേവനസന്നദ്ധതയും താത്പര്യവും ഉള്ള യുവജനങ്ങളെ മുന്‍കൂട്ടിത്തന്നെ കണെ്ടത്തി ആവശ്യമായ പരിശീലനം നല്‍കണം. രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരേണ്ടത് അനിവാര്യമാണെന്നു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമാധിപത്യത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും ശക്തമായ സ്വാധീനം പുതിയ സംസ്കാരത്തിനും മൂല്യവ്യവസ്ഥിതിക്കും രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ഥ വിശ്വാസം യുവജനങ്ങള്‍ക്കു പകര്‍ന്നുനല്‍കുന്നതിനായി യുവജനമതബോധനം ഇടവകതലത്തില്‍ നടത്തുക ആവശ്യമാണ്. യുവജനധ്യാനങ്ങള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ എന്നിവയും യുവജനങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കണം. എല്ലാ ഇടവകകളിലും കെ.സി. വൈ.എം. സംഘടന ഉണെ്ടന്ന് ഉറപ്പുവരുത്തുകയും യുവജനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.