അഭയാ കേസില്‍ നാര്‍കോ പരിശോധനയുടെ കാര്യത്തില്‍ സി.ബി.ഐയും ഡോ.മാലിനിയും ഒത്തുകളിക്കുകയാണെ ന്ന ഹൈക്കോടതി നിരീക്ഷണം ഏറെ ഗൗരവമര്‍ഹിക്കുന്നുവെന്ന് കോട്ടയം അതിരൂപതാ ജാഗ്രതാസമിതി അഭിപ്രായപ്പെട്ടു. നാര്‍കോ വിവാദത്തില്‍ സംശയത്തിന്റെ നിഴലിലുള്ള സി.ബി.ഐ ഇതേപ്പറ്റി അന്വേഷണം നടത്തുന്നത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിക്കില്ല. ഈ കേസില്‍ അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ ഏറെ ദുരൂഹതകള്‍ ഉണര്‍ത്തുന്നതാണെ ന്ന അതിരൂപതയുടെ ആദ്യം മുതലുള്ള നിലപാടുകള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നാര്‍കോ സിഡിയിലെ കൃത്രിമം സംബന്ധിച്ച് സത്യാവസ്ഥ കണെ്ടത്താന്‍ ബന്ധപ്പെട്ടവര്‍ നീതിപൂര്‍വകമായ ഇടപെടല്‍ നടത്തണമെന്ന് ജാഗ്രതാസമിതി അഭ്യര്‍ഥിച്ചു