Thursday, August 6, 2009

ലൈംഗിക ധാര്‍മികത: പ്രോ-ലൈഫ്‌ സെമിനാര്‍ ഒമ്പതിന്‌

സ്വവര്‍ഗലൈംഗികതയ്ക്കു നിയമപരിരക്ഷ നല്‍കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികതയുടെ ധാര്‍മികവശങ്ങളെക്കുറിച്ച്‌ അഖില കേരള പ്രോ-ലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.പിഒസിയില്‍ ഒമ്പതിന്‌ രാവിലെ 10 ന്‌ ആരംി‍ക്കുന്ന സെമിനാര്‍ ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കത്തോലിക്കാ സഭയിലെ സംസ്ഥാനതല നേതാക്കള്‍, കെസിബിസിയുടെ വിവിധ കമ്മീഷന്‍ പ്രതിനിധികള്‍, അല്‍മായ സംഘടനാ ഭാരവാഹികള്‍, സന്യാസസമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റവ. ഡോ. ബൈജു ജൂലിയന്‍, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസ്‌ കോട്ടയില്‍, ഡോ.സിസ്റ്റര്‍ മേരി മാര്‍സലസ്‌, ഡോ. ജോര്‍ജ്‌ ലിയോണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കെസിബിസി. പ്രോ-ലൈഫ്‌ സമിതി ഭാരവാഹികളായ ജോര്‍ജ്‌ സേവ്യര്‍, എബ്രഹാം പുത്തന്‍കുളം, സാബു ജോസ്‌, ജേക്കബ്‌ മാത്യു, അഡ്വ. ജോസി സേവ്യര്‍, അഡ്വ. തോമസ്‌ തണ്ണിപ്പാറ, സി. എല്‍ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കും.