Saturday, August 8, 2009

അല്‍മായ അസംബ്ലിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്തര്‍ദേശീയ അല്‍മായ അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 12 മുതല്‍ 15 വരെ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലാണ്‌ അസംബ്ലി. സീറോ മലബാര്‍ സഭ - 2030 എന്നതാണ്‌ മുഖ്യവിഷയം. 300 പ്രതിനിധികള്‍ ചതുര്‍ദിന അസംബ്ലിയില്‍ പങ്കെടുക്കുമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസംബ്ലിക്ക്‌ മുന്നോടിയായി കേരള അസീസിയുമായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ഛായാചിത്ര പ്രയാണം എടത്വായില്‍ 12-ന്‌ രാവിലെ 8.30-ന്‌ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, കോട്ടയം, പാലാ, എറണാകുളം രൂപതകളിലൂടെ സഞ്ചരിച്ച്‌ വൈകുന്നേരം അഞ്ചിന്‌ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ എത്തും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. 13ന്‌ രാവിലെ ഒന്‍പതു മുതല്‍ രജിസ്ട്രേഷന്‍. 11 ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഡോ. റൂബിള്‍ രാജ്‌ ആമുഖം നല്‍കും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അന്തര്‍ദേശീയ അല്‍മായ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാഷ്ട്ര ചീഫ്‌ സെക്രട്ടറി ജോണി ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, സീറോ മലബാര്‍ സഭ ഗള്‍ഫ്‌ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌, റെജി മോള്‍ എര്‍ണാകേരില്‍ (ഓസ്ട്രിയ) എന്നിവര്‍ പ്രസംഗിക്കും. ഡോ. കുര്യാസ്‌ കുമ്പളക്കുഴി, ജോണ്‍ കച്ചിറമറ്റവും, പി.യു തോമസ്‌ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, പ്രഫ. വി.ജെ പാപ്പു എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. 14-ന്‌ രാവിലെ ഒമ്പതിന്‍്‌ അല്‍മായ അസംബ്ലിയുടെ മുഖ്യപ്രബന്ധമായ - സീറോ മലബാര്‍ സഭ 2030 - ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവതരിപ്പിക്കും. ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷനായിരിക്കും, മുന്‍ ഡിജിപി ഹോര്‍മീസ്‌ തരകനായിരിക്കും മോഡറേറ്റര്‍. ഉപവിഷയങ്ങളില്‍ ഡോ.പി.സി അനിയന്‍കുഞ്ഞ്‌, ഡോ. സിറിയക്‌ തോമസ്‌, കേന്ദ്ര പ്ലാനിംഗ്‌ കമ്മീഷന്‍ മുന്‍ ഉപദേശകസമിതി അംഗം ഡോ.എന്‍.ജെ കുര്യന്‍ , ഇന്‍ഫാം ദേശീയ പ്രസിഡന്റ്‌ പി.സി സിറിയക്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ കല്യാണ്‍ രൂപത ബിഷപ്പ്‌ മാര്‍ തോമസ്‌ ഇലവനാലിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ്‌-ചാന്‍സിലര്‍ ഡോ. ജാന്‍സി ജയിംസ്‌ (വനിതകള്‍ 2030), അഗസ്റ്റിന്‍ ജോര്‍ജ്‌ (യുവജനങ്ങള്‍ 2030), ഡോ.കൊച്ചുറാണി ജോസഫ്‌ (ക്രൈസ്തവകുടുംബങ്ങള്‍) എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ്‌ 2-ന്‌ ആരംഭിക്കുന്ന സീറോമലബാര്‍ സഭാ പ്രവാസി സമ്മേളനത്തില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്ത്‌ അധ്യക്ഷത വഹിക്കും. ഡോ. മോഹന്‍ തോമസായിരിക്കും മോഡറേറ്റര്‍. സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍ (ഖത്തര്‍), ജോര്‍ജ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി (അമേരിക്ക), ഡോ. ജോര്‍ജ്‌ അരീക്കല്‍ (ജര്‍മനി), എന്നിവരും സഭയുടെ വെല്ലുവിളികളെക്കുറിച്ച്‌ പി.സെഡ്‌ തോമസ്‌ (ഡല്‍ഹി), പി.ഐ ലാസര്‍ (തൃശുര്‍), അഡ്വ.റോമി ചാക്കോ (ഡല്‍ഹി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഛാന്ദാ ബിഷപ്പ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കും. വൈകുന്നേരം 6-ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ - പ്രവര്‍ത്തനങ്ങളും, മാര്‍ഗരേഖയും എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷനും ടി. കെ. ജോസ്‌ മോഡറേറ്ററുമായിരിക്കും. 15-ന്‌ രാവിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കുശേഷം നടക്കുന്ന കേരള അസീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പ്രഫ. ജയിംസ്‌ സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക്‌ 12-ന്‌ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ അനുഗ്രഹപ്രഭാഷണവും ആര്‍ച്ചുബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യ സന്ദേശവും നല്‍കും. സഭയുടെ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യന്‍, പ്രഫ. റോസിലി തോമസ്‌, സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തിന്‍, ഡോ. സാബു ഡി. മാത്യു എന്നിവര്‍ പ്രസംഗിക്കും.