Tuesday, August 11, 2009

പന്നിപ്പനിയെ സൂക്ഷിക്കുക

രാജ്യം ഇപ്പോള്‍ പന്നിപ്പനി (എച്ച്‌1 എന്‍1) എന്ന പുതിയ രോഗത്തിന്റെ ഭീതിയിലാണ്‌. ആദ്യമായി വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പനി ഇതിനകം നിരവധിപേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്‌.
ലക്ഷണങ്ങള്‍
പനി, ചുമ, തൊണ്ടവേദന, ശരീര വേദന, കുളിര്‌, ക്ഷീണം എന്നിവയൊക്കെയാണ്‌ പന്നിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. മൂക്കൊലിപ്പ്‌, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളെ 10 ദിവസത്തേക്കു സ്കൂളില്‍ വിടരുതെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ പന്നിപ്പനി നിയന്ത്രണ സെല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അസുഖം ബാധിച്ചാല്‍ മരണത്തിന്‌ 24 മണിക്കൂര്‍ സമയം മതിയാകും. സാധാരണ പനിയായി വന്ന്‌ പെട്ടെന്നുതന്നെ ന്യൂമോണിയയായി മാറുകയാണ്‌ പതിവ്‌. ഇതിനു ചിലപ്പോള്‍ മൂന്നു ദിവസം വരെ സമയമെടുത്തേക്കാം. വായുവിലൂടെയാണ്‌ പന്നിപ്പനി പടരുന്നത്‌. രോഗം ബാധിച്ചവരുടെ കഫം, മൂക്കില്‍ നിന്നുള്ള ദ്രാവകം എന്നിവയിലൂടെ രോഗം പടരാം. രോഗം ബാധിച്ചോയെന്ന്‌ സംശയം തോന്നിയാലുടന്‍ ആശുപത്രിയില്‍ പോവുക.
എങ്ങനെ സ്വയം സംരക്ഷിക്കാം?
ശുചിത്വം പാലിക്കുക. കൈയും മുഖവും ഇടയ്‌ ക്കിടെ കഴുകുക. ചുമയ്ക്കുന്നവരുടേ യും മൂക്കു ചീറ്റുന്നവരുടേയും അടുത്തു പോകാതിരിക്കുക. തിയറ്ററുകള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ പോകാതിരിക്കുക. കൈയില്‍ എപ്പോഴും തൂവാല കരുതുക, ഷേക്ക്‌ ഹാന്‍ഡ്‌ ഉള്‍പ്പെടെയുള്ള സ്പര്‍ശന പ്രക്രിയകള്‍ നടത്താതിരിക്കുക എന്നിയും ചെയ്യണം.
രോഗകാരണം വൈറസ്‌
പക്ഷിപ്പനിക്കു കാരണമായ ഇന്‍ഫ്ലുവന്‍സാ വൈറസിന്റെ വിാ‍ഗത്തില്‍പ്പെട്ടതാണ്‌ പന്നിപ്പനിക്കു കാരണമായ വൈറസും. എച്ച്‌1 എന്‍1 വിഭാഗത്തില്‍പ്പെട്ടതാണ്‌ പന്നിപ്പനിക്കു കാരണമായ വൈറസ്‌. ഇന്‍ഫ്ലുവന്‍സാ വിഭാഗത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള വൈറസുകള്‍ക്കു രൂപമാറ്റം സംഭവിക്കുമ്പോഴാണ്‌ വൈറസ്‌ തടസമില്ലാതെ മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരുന്നത്‌. പനികളെല്ലാം ഒരേതരത്തിലാണ്‌ പ്രത്യക്ഷപ്പെടുക. ജലദോഷപ്പനിയായാണ്‌ തുടക്കത്തില്‍ പ്ര കടമാവുക. സാധാരണ രീതിയില്‍ പരിശോധന നടത്തിയാല്‍ ഇതു കണെ്ടത്താനുമാവില്ല. അതാണ്‌ ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി. പന്നിപ്പനിക്കു കാരണമായ വൈറസ്‌ സാധാരണയായി മനുഷ്യരില്‍ രോഗം പടര്‍ത്താന്‍ കഴിവുള്ളവയല്ല. ഈ വൈറസുകള്‍ അപകടകാരികളാകുന്നത്‌ അവയ്ക്ക്‌ ജനിതകമാറ്റം ഉണ്ടാകുമ്പോഴാണ്‌. നമ്മുടെ നാട്ടിലെ പനിക്കുകാരണമായ സാധാരണ വൈറസും പന്നിപ്പനിക്കു കാരണമായ വൈറസും കൂടിച്ചേര്‍ന്ന്‌ പുതിയൊരു വൈറസുണ്ടാകും. ഈ വൈറസ്‌ ബാധിക്കുമ്പോഴാണ്‌ മരണം ഉള്‍പ്പെടെയുള്ളവ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകള്‍ക്ക്‌ ആക്രമണശേഷിയും വ്യാപനശേഷിയും വളരെ ശക്തമായിരിക്കും. പ്രതിരോധം
സാധാരണയായി പനികള്‍ക്ക്‌ പലതരത്തിലുള്ള പ്രതിരോധ വാക്സിനുകളാണ്‌ ഉപയോഗിക്കുക. ഏവിയാന്‍ ഇന്‍ഫ്ലുവന്‍സാ ഉള്‍പ്പെടെയുള്ള വൈറസുകള്‍ പെട്ടെന്നു വരുന്നവയായതിനാല്‍ അത്രവേഗത്തില്‍ പ്രതിരോധ വാക്സിനുകള്‍ ഉ ണ്ടാക്കാനുമാവില്ല. സാധാരണയായി ആറുമുതല്‍ എട്ടുമാസം വരെയെടുത്താണ്‌ ഓരോ വൈറസുകള്‍ക്കുമുള്ള പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ചെടുക്കുന്നത്‌. വാക്സിനെക്കാളുപരി രോഗത്തിന്റെ വ്യാപനം തടയുക എന്നതിനാണ്‌ കൂടുതല്‍ പ്രാധാന്യം.