Monday, August 10, 2009

യുവജനങ്ങള്‍ സഭയുടെ ശക്തി: മാര്‍ മാത്യു അറയ്ക്കല്‍

യുവജനങ്ങളാണ്‌ സഭയുടെ ശക്തിയെന്നും യുവജന പ്രേഷിത പ്രവര്‍ത്തനമാണ്‌ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപത യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ ആനക്കല്ലില്‍ നടന്ന പള്‍സ്‌ യുവജന സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍. രൂപത പ്രസിഡന്റ്‌ സാവിയോ പാമ്പൂരി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, നിറ്റിന്‍ കാഞ്ഞിരക്കാട്ട്‌, റോഷ്ണി തോമസ്‌, ഫാ. ജോസഫ്‌ പാമ്പ്ലാനിയില്‍, ഫാ. ആന്റണി തോക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. അലന്‍ കീരന്‍ചിറ, ലിന്റ മേരി മാനുവല്‍, നോയല്‍ സിറിയക്‌, ഷിന്‍സ്‌ കുര്യാക്കോസ്‌, ജയിംസുകുട്ടി ഐസക്‌, ഷെറിന്‍, രേഷ്മ എം മേരി, ജോയിസ്‌ മേരി, സണ്ണി പന്തമാക്കല്‍, സിസ്റ്റര്‍ എമി ടോം, ബ്രദര്‍ എബിന്‍ ചിറയ്ക്കല്‍ എന്നിവര്‍ സംഗമത്തിന്‌ നേതൃത്വം നല്‍കി. മൂന്നു ദിവസം നീണ്ടു നിന്ന സംഗമത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 1300-ാ‍ളം യുവജനങ്ങള്‍ പങ്കെടുത്തു.