Friday, August 14, 2009

അഭയാ കേസിലെ സാക്ഷികളുടെ നാര്‍കോ പരിശോധനയ്ക്ക്‌ സ്റ്റേ

അഭയാ കേസിലെ മൂന്നു സാക്ഷികളെ നാര്‍കോ പരി ശോധന നടത്താന്‍ അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി സ്റ്റേ ചെയ്തു. സിസ്റ്റര്‍ ഷേര്‍ലി, കോട്ടയം പയസ്‌ ടെന്ത്‌ മഠത്തിലെ ജീവനക്കാരായിരുന്ന ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരുടെ നാര്‍കോ പരിശോധനയാ ണ്‌ ജസ്റ്റീസുമാരായ ഡി.കെ ജയിന്‍, എച്ച്‌.എല്‍ ദത്തു എന്നിവരുടെ ബഞ്ച്‌ താത്കാലികമായി തടഞ്ഞത്‌. മൂന്നു സാക്ഷികള്‍ക്കും നാര്‍ കോ പരിശോധന എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന്‌ അറിയിക്കാന്‍ സിബിഐയോട്‌ സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടു പരിശോധി ച്ച ശേഷമാകും അന്തിമ തീരുമാനം. നാര്‍കോ പരിശോധന ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സാക്ഷികളുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിധേയരാകുന്നവരുടെ സമ്മതമില്ലാതെ ആരോഗ്യത്തിനു ഹാനികരമായ നാര്‍കോ പരിശോധന നടത്തരുതെന്നും സാക്ഷികളുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. അഭയാ കേസില്‍ മാധ്യമ വിചാരണയാണ്‌ നടക്കുന്നതെന്ന്‌ സാക്ഷികള്‍ കുറ്റപ്പെടുത്തി. സത്യം കണെ്ടത്തുന്നതിനോ, നീതിപൂര്‍വമായ വിചാരണയ്ക്കോ സിബിഐക്കു താത്പര്യമില്ല. സിബിഐക്ക്‌ ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ വളരെ മുമ്പേ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്താമായിരുന്നു. തീവ്രവാദ കേസുകളിലെ പ്രതികളായ കൊടും ഭീകരരെയാണ്‌ നാര്‍കോ പരിശോധനയ്ക്കു വിധേയമാക്കാറുള്ളത്‌. അഭയാ കേസിലെ സാക്ഷികളെ ഇതുപോലെ കണക്കാക്കി ബുദ്ധിമുട്ടിക്കാനാണ്‌ സിബിഐയുടെ ശ്രമം. കടുത്ത മയക്കുമരുന്നുകള്‍ ഉപയോഗിച്ചുള്ള ഈ പരിശോധന സ്‌ ത്രീകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. രക്തചംക്രമണ ഞരമ്പുകളുടെയും നാഡിവ്യൂഹത്തിന്റെയുംവരെ പ്രവര്‍ത്തനങ്ങളെ ഇതു ബാധിക്കാവുന്നതാണെന്ന്‌ സാക്ഷികള്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരവും സാങ്കേതികവുമായ ഇത്തരം പ്രശ്നങ്ങള്‍ കേരള ഹൈക്കോടതി പരിശോധിച്ചിരുന്നില്ല. ഇതിനിടെ, നാര്‍കോ പരിശോധനയ്ക്ക്‌ വിധേയരാകുന്നവരുടെ മൗലികാവകാശങ്ങളും ഭരണഘടനാപരമായ നിയമസാധ്യതകളും വിശദമായി പരിശോധിക്കുന്ന ആദ്യത്തെ കേസ്‌ എന്നനിലയില്‍ അഭ യാകേസിലെ സാക്ഷികളുടെ ഹര്‍ജി ദേശീയ പ്രാധാന്യം നേടുകയാണ്‌. ഇതോടൊപ്പം നാര്‍കോ പരി ശോധന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആഗോളതലത്തില്‍ നാര്‍കോ പരി ശോധനകള്‍ നടക്കാറുണെ്ടങ്കിലും ഇതിലെ വെളിപ്പെടുത്തലുകള്‍ ഔ ദ്യോഗിക തെളിവായി നീതിന്യായ കോടതികള്‍ അംഗീകരിക്കുന്നില്ല. എ ന്നാല്‍, അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കാന്‍ നാര്‍കോ പരിശോധനയും ബ്രെയിന്‍ മാപ്പിംഗും സഹായകമാകുമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.