Wednesday, August 19, 2009

ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസം ഇന്നിന്റെ ആവശ്യം: മാര്‍ താഴത്ത്‌

മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കറകളഞ്ഞതും ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ചതുമായ വിശ്വാസ പരിശീലനം സാധ്യമാക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. അതിരൂപത മതബോധനകേന്ദ്രത്തില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. അതിരൂപതയില്‍ മതബോധന പരീക്ഷകള്‍ക്ക്‌ റാങ്കുനേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഡിസ്ട്രിക്ട്‌ ജഡ്ജ്‌ മേരി ജോസഫ്‌ അധ്യക്ഷത വഹിച്ചു. അഞ്ചുവര്‍ഷം മതബോധന ഡയക്ടറായിരുന്ന ഡോ. ലോറന്‍സ്‌ തൈക്കാട്ടിലിനു മതബോധന കേന്ദ്രത്തിന്റെ പ്രത്യേക സമ്മാനം നല്‍കി. മതബോധന ഡയറക്ടര്‍ ഫാ. ജിഫി മേക്കാട്ടുകുളം, അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഫാ. ലിജോ ചാലിശേരി, ബെസ്റ്റ്‌ യൂണിറ്റ്‌ വികാരി ഫാ. ജേക്കബ്‌ എടക്കളത്തൂര്‍, പി.എം.സേവ്യര്‍ മാസ്റ്റര്‍, അതിരൂപത പി.ടി.എ പ്രസിഡന്റ്‌ വറീത്‌ തരകന്‍, ഫ്രാന്‍സിസ്‌ ഇമ്മട്ടി, സെക്രട്ടറി ലിജോ ജോസ്‌, എം.ആര്‍.മേരി ടീച്ചര്‍, അന്ന മേരി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ ബെസ്റ്റ്‌ യൂണിറ്റായി തലക്കോട്ടുകര സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ ചര്‍ച്ചിനെ തെരഞ്ഞെടുത്തു. ഫൊറോനതലത്തില്‍ മാതൃകാ യൂണിറ്റുകളായി അരണാട്ടുകര, പറവട്ടാനി, കിള്ളിമംഗലം, മങ്ങാട്‌ ഈസ്റ്റ്‌, തൊയക്കാവ്‌, വിയ്യൂര്‍, കൂനംമൂച്ചി, വെങ്ങിണിശേരി, ബ്രഹ്മകുളം, പുറനാട്ടുകര, പീച്ചി, വലപ്പാട്‌, മണ്ണംപേട്ട, പുത്തൂര്‍, തലക്കോട്ടുകര, തിരൂര്‍ എന്നീ യൂണിറ്റുകളെ തെരഞ്ഞെടുത്തു. അതിരൂപതയിലെ മാതൃകാ അധ്യാപകരായി എം.ആര്‍.മേരി, സി.ടി.ഫ്ലോറി, ടി.വി.ഔസേപ്പ്‌, ടി.കെ.ജോസ്‌, എന്‍.വി.മേരി എന്നിവരെ തെരഞ്ഞെടുത്തു.