Thursday, August 20, 2009

അല്‍ഫോന്‍സാ സ്മാരക നാണയ പ്രകാശനം ഞായറാഴ്ച

വിശുദ്ധ അല്‍ ഫോന്‍സാ സ്മാരക നാണയ പ്രകാശനവും അല്‍ഫോന്‍സാ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും 23-നു ഭരണങ്ങാനം തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കും. ഭാരതസര്‍ക്കാര്‍ പുറത്തിറക്കുന്ന അനുസ്മരണാ നാണയത്തിന്റെ പ്രകാശനവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അല്‍ഫോന്‍സാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജി നിര്‍വഹിക്കും. 23-ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു ചേരുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യക്ഷത വഹിക്കും. നാണയ പ്രകാശനത്തിന്‌ കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജിയെ ക്ഷണിച്ചുകൊണ്ട്‌ ജോസ്‌ കെ. മാണി എംപി പ്രസംഗിക്കും. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നാണയം ഏറ്റുവാങ്ങും. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, കേന്ദ്രമന്ത്രി മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ്‌, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കെ.എം മാണി എംഎല്‍എ, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ്‌ മാര്‍ കൂറിലോസ്‌, പി.സി ജോര്‍ജ്‌ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി എം.എം ജേക്കബ്‌, എഫ്‌.സി.സി മദര്‍ ജനറല്‍ സിസ്റ്റര്‍ സീലിയ, ജില്ലാ കളക്ടര്‍ വേണു ഗോപാല്‍, കുടമാളൂര്‍ പള്ളി വികാരി ഫാ. ജോര്‍ജ്‌ കൂടത്തില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പാലാ രൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ സ്വാഗതവും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ നന്ദിയും പറയും. തക്കല ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാവേലിക്കര ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഷിക്കാ ഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഉജ്ജൈന്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരിജനറാള്‍ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. സമ്മേളനത്തെത്തുടര്‍ന്ന്‌ ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണവും ജപമാല പ്രദക്ഷിണവും നടക്കും.വിശുദ്ധ അല്‍ഫോന്‍സാമ്മ യുടെ നൂറാം ജന്മവാര്‍ഷികദിനമായ ഇന്നലെ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌ തീര്‍ഥാടനകേന്ദ്രത്തില്‍ ജന്മശതാബ്ദിദീപം തെളിച്ചു. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും ജപ മാല പ്രദക്ഷിണവും നടന്നു. അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്തിട്ടുള്ളത്‌. ഇന്നലെ പത്രസമ്മേളനത്തില്‍ രൂപതാ പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ ജോസഫ്‌ കുഴിഞ്ഞാലില്‍, റെക്ടര്‍ റവ.ഡോ ജോസഫ്‌ തടത്തില്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ചാന്‍സലര്‍ റവ. ഡോ. ഡൊമിനിക്‌ വെച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.