Saturday, August 22, 2009

അല്‍ഫോന്‍സ നാണയ പ്രകാശനം നാളെ

വിശുദ്ധ അല്‍ ഫോ ന്‍സാമ്മയുടെ നൂറാം ജന്മദിന ആഘോഷങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ജന്മശതാബ്ദി സ്മാരക നാണയത്തിന്റെ പ്രകാശനച്ചടങ്ങിനും ഭരണങ്ങാനത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്രമന്ത്രി പ്രണാബ്‌ മുഖര്‍ജിയാണ്‌ സ്മാരക നാണയ പ്രകാശനം നിര്‍വഹിക്കുന്നത്‌. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിക്കും.ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അധ്യ ക്ഷത വഹിക്കും. കേന്ദ്രമ ന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മെത്രാന്മാര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ചടങ്ങിനെത്തുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഭരണങ്ങാനത്ത്‌ പാര്‍ക്കിംഗ്‌ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചെറുവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ സേക്രഡ്‌ ഹാര്‍ട്ട്‌ ഗേള്‍സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ട്‌, അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഗ്രൗണ്ട്‌, മാതൃഭവനു മുന്‍വശം എന്നിവിടങ്ങളില്‍ സൗകര്യം ഉണ്ടായി രിക്കും. മിനിബസുകള്‍ക്ക്‌ തീര്‍ഥാടനകേന്ദ്രംവക പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ ഉപയോഗിക്കാം. വി.ഐ.പികളുടെയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ക്കു മാത്രമാണ്‌ പള്ളിക്കു സമീപമുള്ള ഗ്രൗണ്ടിലും പാരീഷ്‌ ഹാളിനു മുന്‍വശത്തും പാര്‍ക്ക്‌ ചെയ്യാന്‍ അനുവാദമുള്ളത്‌. ടൗണില്‍ വണ്‍വേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പന്തലിനുള്ളില്‍ ഇരിപ്പിടം ഒരുക്കും. 23-നു രാവിലെ 6.30, 9.00, 11.00, 12.00 സമയങ്ങളില്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്നും ഉച്ചകഴിഞ്ഞ്‌ മൂന്നിനു നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ വോളണ്ടി യേഴ്സിന്റെയും പോലീസിന്റെയും സേവനം ലഭ്യമായിരിക്കുമെന്നും തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ.ജോസഫ്‌ തടത്തില്‍ അറിയിച്ചു.