ഗലീലി തീരത്ത് രണ്ടായിരം വര്‍ഷം പഴക്കമു ള്ള സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇസ്രേലി പുരാവസ്തു വിദഗ്ധര്‍ അറിയിച്ചു. മിഗ്ദാല്‍ പ്രദേശത്ത് കണ്ടെത്തിയ ഈ സിനഗോഗില്‍ യേശു പ്രഭാഷണം നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെടന്ന് ഖാനന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം ന ല്‍കിയ ഡിനാ അബ്സ ലോം ഗോര്‍നി അഭിപ്രായപ്പെട്ടു. റോമക്കാര്‍ എഡി 70ല്‍ തകര്‍ത്ത രണ്ടാം ജറൂസലേം ദേവാലയത്തില്‍ ഉണ്ടായിരുന്ന ഏഴ് ശാഖകളുള്ള മെനോറ എന്ന വിളക്കിന്റെ മാതൃക ഈ സിനഗോഗില്‍ ഒരു കല്ലില്‍ ഉല്ലേഖനം ചെയ്തതായി കാണപ്പെട്ടു. ഇതു രചിച്ച കലാകാരന്‍ ജറൂസലമില്‍ പോയി പ്രസ്തുത വിളക്ക് നേരിട്ടു കണ്ടിട്ടുണ്ടെന്ന് അനുമാനിക്കാമെന്ന് ഡീനാ പറഞ്ഞു. ബിസി 50നു ശേഷം നിര്‍മിക്കപ്പെട്ടതാണ് ഈ സിനഗോഗെന്നു കരുതുന്നു.