അഭയാ കേസിലെ നാര്‍കോ അനാലിസിസിന്റെ സിഡികളിലെ ദൃശ്യങ്ങളും വാക്കുകളും എഡിറ്റ് ചെയ്യപ്പെട്ടവയാണെന്ന് സിഡി പരിശോധിച്ച തിരുവനന്തപുരം സിഡിറ്റിലെ വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയത് ഒറിജിനല്‍ സിഡികളല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടും അവ ടെലിവിഷനില്‍ പ്രദര്‍ശനത്തിനു കൊടുത്തതില്‍ സുമനസുകള്‍ ആകെ അമ്പരന്നു നില്‍ക്കുന്നു. സിഡി കൊടുത്തവരുടെ ദുഷ്ടലക്ഷ്യം സുവ്യക്തവുമാണ്.എഡിറ്റ് ചെയ്യുക എന്നാല്‍ മുറിച്ചു മാറ്റുക എന്നും കൂട്ടിച്ചേര്‍ക്കപ്പെടുക എന്നുമാണ് അര്‍ഥം. സമര്‍ഥനായ ഒരു എഡിറ്റര്‍ക്കും സൗണ്ട് റിക്കോര്‍ഡിസ്റ്റിനും ചേര്‍ന്ന്, പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി എഡിറ്റ് ചെയ്തു ചേര്‍ക്കാനാവുമെന്ന് സിഡിറ്റിലെ വിദഗ്ധര്‍ വിശദീകരിച്ചു.ഈ സിഡിയില്‍ അങ്ങനെ ചേര്‍ക്കപ്പെട്ടോ എന്നു തങ്ങള്‍ പരിശോധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ഞങ്ങളോട് ചോദിച്ചത് സിഡിയില്‍ എഡിറ്റിംഗ് നടന്നുവോ എന്നാണ്. അതു ഞങ്ങള്‍ പരി ശോധിച്ചു. എഡിറ്റിംഗ് നടന്നതായി കണെ്ടത്തി. സിബിഐയുടെ കൈവശം ഉള്ളത് എഡിറ്റ് ചെയ്ത സിഡിയാണ്. അക്കാര്യം സിഡിറ്റ് കോടതിയെ അറിയിച്ചു. അതു സ്വാഭാവിക എഡിറ്റിംഗ് ആണ് എന്നാണ് സിബിഐ പറയുന്നത്. അതു ഞങ്ങളുടെ പ്രശ്നമല്ല. വാക്കുകള്‍ എഡിറ്റ് ചെയ്തു കയറ്റിയിട്ടുണേ്ടാ എന്നും പരിശോധിച്ചു കണ്ടുപിടിക്കാവുന്നതാണ്. സ്പോണ്‍സേഡ് സീരിയല്‍ പോലെ ഇത്തരം സിഡികള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അവരും അദ്ഭുതം പ്രകടിപ്പിച്ചു. അതൊന്നും തങ്ങളുടെ പ്രശ്നമല്ലെന്നും അവര്‍ പറഞ്ഞു.ലോ കമ്മീഷന്‍ നിര്‍ത്തലാക്കണമെന്നു പറഞ്ഞ ഒരു പരിശോധനയുടെ ദൃശ്യങ്ങള്‍ വിചാരണയുടെ കാലത്ത് ടെലിവിഷനിലുടെ സംപ്രേഷണം ചെയ്യുന്നതുകണ്ട് കുറ്റന്വേഷണ, നിയമ വിദഗ്ധര്‍ അമ്പരന്നു നില്‍ക്കുകയാണ്. കേസിനെക്കുറിച്ച് പത്രസമ്മേളനം നടത്തരുതെന്നു ഹൈക്കോടതി പറഞ്ഞിട്ടു ദിവസങ്ങളായിട്ടില്ല. അബോധാവസ്ഥയില്‍ പ്രതികള്‍ പറയുന്നതെന്തെന്നു കേള്‍ക്കുന്നവര്‍ക്കു മനസിലാവുകയുമില്ല. ഇങ്ങനെയാണ് പറയുന്നതെന്ന് എഴുതിക്കാണിക്കുന്നത് എങ്ങനെയാണ് വിശ്വസിക്കുക? സിഡിയില്‍ പറയുന്നത് അതില്‍ത്തന്നെ തെളിവല്ല. ബോധ ത്തോ ടെ പറയുന്നതും അല്ല. നീതി നിര്‍വഹണത്തിനെന്ന പേരില്‍ ഒരാളെ അബോധാവസ്ഥയിലാക്കിയശേഷം രഹസ്യമായി എടുക്കുന്ന ദൃശ്യങ്ങള്‍ കോടതിക്കു പുറത്ത് സംപ്രേഷണം ചെയ്യുന്നത് സാധാരണ മാന്യതയ്ക്കു പോലും ചേരാത്തതാണ്. കുറ്റാരോപിതര്‍ക്കു മാനനഷ്ടത്തിനു കേസ് കൊടു ക്കാവുന്നതാണ്.