Monday, October 5, 2009

പ്രണയിച്ച്‌ മതംമാറ്റല്‍ കലാലയങ്ങളില്‍ പെരുകുന്നു

പ്രണയം നടിച്ചു പെണ്‍കുട്ടികളെ വശത്താക്കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കുന്ന സംഭവങ്ങള്‍ കലാലയങ്ങളില്‍ പെരുകുന്നു. കേരളത്തിലെ പ്രഫഷണല്‍ കാംപസുകള്‍ കേന്ദ്രമാക്കിയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്‌.പ്രണയം ഭാവിച്ചു പെണ്‍കുട്ടികളെ വലയിലാക്കുന്നതിന്‌ സാഹചര്യങ്ങളൊരുക്കാന്‍ സഹായികളും പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രണയബന്ധം ശക്തമായിക്കഴിഞ്ഞതിന്‌ ശേഷമാണ്‌ പലപ്പോഴും മതപരമായ കാര്യങ്ങളില്‍ ഇവര്‍ സമീ പനം വ്യക്തമാക്കുന്നത്‌. ഇതിനകം പ്രണയം തലയ്ക്കു പിടിക്കുന്ന പെണ്‍കുട്ടികള്‍ മതംമാറ്റം ഉള്‍ പ്പെടെ എന്തുവിട്ടു വീഴ്ചയ്ക്കും തയാറാകും. എന്നാല്‍, മതം മാറ്റവും മറ്റും പൂര്‍ത്തിയായി കഴിയുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്‌. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യരംഗത്തെ സംഘടനകളെ ദുരുപയോഗിച്ചാണ്‌ ഇത്തരം വിവാഹങ്ങള്‍ പലതും നടത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവാഹശേഷം ബന്ധുക്കളില്‍നിന്ന്‌ അകന്നു കഴിയേണ്ടി വരുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരുമില്ലെന്ന സാഹചര്യം സംഘടനകള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്‌ പതിവ്‌. പ്രണയമത തീവ്രവാദം എന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണെന്നു റിപ്പോര്‍ട്ടുണ്ട്‌. പത്തനംതിട്ടയിലെ ഒരു കോളജിലെ രണ്ടു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കിയ സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്‌. പ്രതികള്‍ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്നു കോടതിയെ അറിയിച്ച പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നേരത്തെ നിര്‍ദേശിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട സിറാജുദ്ദീന്‍, ഷെഹന്‍ഷാ എന്നീ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തളളിക്കൊണ്ട്‌ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക സ്രോതസുകളെപ്പറ്റിയും മൂന്നാഴ്ചയ്ക്കകം വിശദ വിവരം നല്‍കാന്‍ ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. പ്രണയമത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ വ്യാപിക്കുന്നുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു.പ്രണയമത തീവ്രവാദത്തിന്റെ പിന്നില്‍ ഏതൊക്കെ സംഘടനകളാണ്‌, സംഘടനയ്ക്ക്‌ എവിടെ നിന്നാണ്‌ പണം ലഭിക്കുന്നത്‌, രാജ്യത്തിന്‌ പുറത്തുനിന്നു പണം വരുന്നുണേ്ടാ, എന്തൊക്കയാണ്‌ അവരുടെ പദ്ധതികള്‍, കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ സംഘടന മതം മാറ്റിയ സ്കൂള്‍, കോളജ്‌ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഇങ്ങ നെയുള്ള സംഘടനകള്‍ക്ക്‌ തീവ്രവാദ സംഘങ്ങളുമായി ബന്ധമുണേ്ടാ എന്നിവയെ സംബന്ധിച്ച്‌ വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ഉടന്‍ ഹൈക്കോടതിയില്‍ നല്‍കിയേക്കും.