സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ ഹായ് ക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തി. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്ത് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന ഉന്നതവിദ്യാഭ്യാസ സമിതികള്‍ രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റീസ് സിരിജഗന്റെ ഉത്തരവില്‍ പറയുന്നു. കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ പ്രഫസര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച റാങ്ക്ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി എ.ഐ. സി.ടി.ഇയുടെ നിര്‍ദേശപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിയമനം നടത്താന്‍ ഉത്തരവായി. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമ ര്‍പ്പിക്കണം.എ.ഐ.സി.ടി.ഇയുടെ നിര്‍ദേശപ്രകാരമേ കേരള സാങ്കേതിക വിദ്യാഭ്യാസരംഗത്ത് നിയമം നടപ്പാക്കാനാവൂ എന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന് ഇതിനെതിരായി ഇളവുകള്‍ നല്‍കാന്‍ അധികാരമില്ല. വിദ്യാഭ്യാസ കാര്യങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ വളരെ വേദനയുണ്ട്.പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തെ ഉന്നതിക്ക് വേണ്ടി പാര്‍ലമെന്റ് നിരവധി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും നിയമം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയില്ല. ഏതാനും അധ്യാപകരുടെ സര്‍വീസിലെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നിയമം അനുസരിക്കാതിരിക്കുന്നത് ശരിയല്ല. എന്‍ജിനീയറിംഗ് കോളജിനെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വിദ്യാഭ്യാസരംഗത്തെ അച്ചടക്കം ഇല്ലാതാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നത്. സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എ.ഐ.സി.ടി.ഇയും തമ്മില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നിയമങ്ങളില്‍ വൈരുധ്യം വന്നാല്‍ എ.ഐ.സി.ടി.ഇയുടെ നിയമമാണ് തെരഞ്ഞെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതുപോലുള്ള കാര്യങ്ങളില്‍ നിയമം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ എ.ഐ.സി. ടി.ഇയുടെ സാമ്പത്തിക സഹായം ലഭ്യമായിരുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ നിയമനം സംബന്ധിച്ച് എ.ഐ.സി.ടി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അഞ്ചാം ശമ്പളകമ്മീഷന്‍ ശിപാര്‍ശപ്രകാരമുള്ള ഉയര്‍ന്ന വേതനം കോളജുകളിലെ അധ്യാപ കര്‍ക്ക് നല്‍കിയിരുന്നെങ്കിലും പ്രഫസര്‍മാരുടെ നിയമനത്തില്‍ എ.ഐ.സി.ടി.ഇ പുറപ്പെടുവിച്ച യോഗ്യത പാലിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടി. എ.ഐ. സി.ടി.ഇ നിബന്ധനപ്രകാരം അസി.പ്രഫസര്‍-പ്രഫസര്‍ നിയമനത്തിന് എന്‍ജിനീയറിംഗ് തലത്തിലെ ഒന്നാം ക്ലാസിലുള്ള ബിരുദബിരുദാനന്തരബിരുദം നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇതു പരിഗണിക്കാതെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ച് 2003 ജനുവരി ഒന്നിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ പിന്നീട് വീണ്ടും സ്പെഷല്‍ റൂള്‍ ആവിഷ്കരിക്കുകയും 1990 മാര്‍ച്ച് 27ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരെയും 45 വയസ് പൂര്‍ത്തിയാക്കിയവരെയും നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയുമായിരുന്നു.