Monday, October 12, 2009

ഫാ. ഡാമിയന്‍ വിശുദ്ധന്‍

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലേക്ക്‌ ഒഴുകിയെത്തിയ വിശ്വാസ സാഗരത്തെ സാക്ഷി നിറുത്തി ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഫാ. ഡാമിയന്‍ ഉള്‍പ്പെടെ അഞ്ചു പേരെ വിശുദ്ധരായി പ്ര ഖ്യാപിച്ചു. ആര്‍ച്ച്‌ ബിഷപ്‌ സിഗ്‌ മണ്ട്‌ സെസ്നി ഫെലിന്‍സ്കി, റാഫേല്‍ അര്‍നെയ്സ്‌ ബാരോണ്‍, ഫ്രാന്‍ സെസ്‌ കോല്ലി ഗ്വിറ്റാര്‍ട്ട്‌, മേരി ഓഫ്‌ ദ ക്രോസ്‌ ജുഗാന്‍ എന്നിവരാണ്‌ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിച്ച്‌ അവരുടെ സ്വര്‍ഗീയ മധ്യസ്ഥനായി മാറിയ ഫാ. ഡാമിയന്റെ മധ്യസ്ഥതയില്‍ 10 വര്‍ഷം മുമ്പ്‌ ശ്വാസകോശ അര്‍ബുദം മാറിയ ഹാവായ്‌ നിവാസിയും എണ്‍പതുകാരിയുമായ ഓട്രേ ടുഗോച്ചിയും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. ടുഗോച്ചിക്കുണ്ടായ രോഗശാന്തിയാണ്‌ ഫാ. ഡാമിയ നെ വിശുദ്ധനായി പ്രഖ്യാപിക്കാ ന്‍ കാരണമായ അതഭുതമായി വത്തിക്കാന്‍ അ ംഗീകരിച്ചത്‌. സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലെ പ്രധാന ബലിവേദിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന നാമകരണ നടപടികള്‍ രണ്ടു മണിക്കൂറോളം ദീര്‍ഘിച്ചു. ഓട്രേ ടുഗോച്ചിയും അവരുടെ ഡോക്ടര്‍ വാള്‍ട്ടര്‍ ചാങ്ങും ഫാ. ഡാമിയന്റെ തിരുശേഷിപ്പുകള്‍ ബലിവേദിയിലെത്തി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. യേശുവിന്റെ വിളികേട്ട,്‌ സ്വകാര്യമായ നേട്ടങ്ങ ളോ കണക്കുകൂട്ടലുകളോ നടത്താതെ, എല്ലാം അവിടുത്തേക്കായി സമര്‍പ്പിച്ച്‌ ഇറങ്ങിത്തിരിച്ചവരാണ്‌ പുതുതായി വിശുദ്ധരുടെ ഗണത്തിലേക്ക്‌ പ്രവേശിച്ചതെന്ന്‌ ചടങ്ങിനിടെ മാര്‍പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശ്വാസ സത്യങ്ങളെ മുറുകെപ്പിടിച്ച്‌ സുവിശേഷത്തിനനുസരിച്ചു ജീവിച്ചാണ്‌ അവര്‍ പൂര്‍ണതയിലെത്തിയതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പോളണ്ട്‌, ബല്‍ജിയം, സ്പെയി ന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു തീര്‍ഥാടകരിലേറെയും. തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ ഫാ. ഡാമിയന്റെ കര്‍മഭൂമിയായിരുന്ന മൊളോക്കോ ദ്വീപില്‍ നിന്ന്‌ 11 കുഷ്ഠരോഗികളും എത്തിയിരുന്നു. ഇവരുമായി മാര്‍പാപ്പ പിന്നീട്‌ പ്രത്യേക കൂടിക്കാഴ്ച നടത്തി.