Thursday, October 22, 2009

ഗ്രാമീണ സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു മൂലക്കാട്ട്‌

വിദേശ ഉത്പന്നങ്ങളും കുത്തക കമ്പനികളും വിപണി കീഴടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗ്രാമീണ ഉത്പന്നങ്ങളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനും അവയെ വിപണിയിലെത്തിക്കാനും റൂറല്‍ മാര്‍ട്ടുപോലുള്ള നബാര്‍ഡിന്റെ ഗ്രാമീണ സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി നബാര്‍ഡിന്റെ സഹകരണത്തോടെ സംക്രാന്തിയില്‍ ആരംഭിച്ച ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായ ചൈതന്യ റൂറല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ.സി ശശിധര്‍ ഉദ്ഘാടനം ചെയ്തു. കുമാരനല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസന്തിക്കുട്ടി, കേരള റീജിയണല്‍ ഓഫീസ്‌ എജിഎം ഷാജി സക്കറിയ, ജില്ലാ മാനേജര്‍ എ.എസ്‌ സുബ്രഹ്മണ്യ നമ്പൂതിരി, ഫാ. പോള്‍ മൂഞ്ഞേലി, ഫാ. സജി മെത്താനത്ത്‌, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. റെന്നി കട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.