Monday, October 26, 2009

നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണം: അല്‍മായ കമ്മീഷന്‍

നീതിപൂര്‍വകവും ഭയരഹിതവുമായി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുന്നതിന്‌ സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണെ്ടന്നും അതിനുള്ള സാഹചര്യങ്ങള്‍ അധികാരികള്‍ ക്രമീകരിക്കണമെന്നും സീറോ മ ലബാര്‍ സഭ അല്‍മായ കമ്മീഷന്‍. സീറോ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ അല്‍മായ സെക്രട്ടറിമാരുടെ ദ്വിദിന സമ്മേളനം പാസാക്കിയ പ്രമേയത്തിലാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. ഭക്ഷ്യപ്രശ്നം ലോകമാസകലം വന്‍ പ്രതിസന്ധിക്കും ദാരിദ്രത്തിനും കാരണമായേക്കാവുന്ന കാലഘട്ടത്തില്‍ ഭരണകൂടങ്ങള്‍ പുതിയ കാര്‍ഷിക സംസ്കാരം വളര്‍ത്താന്‍ ശ്രദ്ധിക്കണം. കര്‍ഷക സുരക്ഷാപദ്ധതികളും, കാര്‍ഷികപാക്കേജുകളും, മേല്‍ത്തരം വിത്തിനങ്ങളും പരിചയപ്പെടുത്തുന്നതോടൊപ്പം കൃഷിക്ക്‌ യോഗ്യമായ കൂടുതല്‍ ഭൂമി കര്‍ഷകര്‍ക്ക്‌ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സമ്മേളനം ആവശ്യ പ്പെട്ടു.ന്യൂനപക്ഷപദവി അനുവദിക്കാനുള്ള അപേക്ഷകളില്‍ സാങ്കേതികത്വങ്ങള്‍ നിരത്തി കാലതാമസം വരുത്തുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപ നത്തില്‍ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു.