Saturday, November 7, 2009

ബൈബിള്‍ പണ്ഡിതരുടെ സമ്മേളനം പിഒസിയില്‍

കേരളത്തിലെ കത്തോലിക്കാ ബൈബിള്‍ പണ്ഡിതരുടെ സമ്മേളനം കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖൃത്തില്‍ പാലാരിവട്ടം പിഒസിയില്‍ 13ന്‌ നടക്കും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. പിഒസി ബൈബിള്‍ റിവിഷനാണ്‌ മുഖ്യചര്‍ച്ചാവിഷയം. 2.50ന്‍്‌ ഡോ. മാത്യു കഴുതകിടിയേല്‍ (മാനന്തവാടി) വംശാവലി ഃ മത്തായിയുടെ സുവിശേഷത്തിന്റെ ചെറുരൂപം എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. 3.30 ന്‌ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ പിഒസി ബൈബിളിന്റെ റിവിഷന്റെ ദൈവശാസ്ത്ര സമീപനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും പ്രസംഗിക്കും. തുടര്‍ന്ന്‌ ഡോ. ചെറിയാന്‍ കുനിയന്തോടത്തും ഡോ.പ്രീമുസ്‌ പെരിഞ്ചേരിയും പിഒസി ബൈബിളിന്റെ പുതിയ നിയമത്തിന്റെ സാഹിത്യശൈലിയെപ്പറ്റിയും ഭാഷയെപ്പറ്റിയും പ്രതിപാദിക്കും. വൈകുന്നേരം 4.30ന്‌ യോഗം അവസാനിക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ ബൈബിള്‍ പണ്ഡിതരേയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ടന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ.സൈറസ്‌ വേലംപറമ്പില്‍ പറഞ്ഞു.