Wednesday, December 2, 2009

മദ്യാധികാരത്തിന്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

അധികാര വികേന്ദ്രീകരണം അട്ടിമറിച്ച്‌ മദ്യാധികാരത്തിന്‌ മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നാടിനെ അരാജകത്വത്തിലേക്കു നയിക്കുകയാണെന്ന്‌ കെസിബിസി പ്രസിഡന്റ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ അഭിപ്രായപ്പെട്ടു. കോട്ടയം കളക്ടറേറ്റ്‌ പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ 60-ാ‍ം ദിവസം ഉദ്ഘാടനപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മദ്യവിരുദ്ധ സമരങ്ങള്‍ക്ക്‌ കെസിബിസി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പ്രഫ. ടി.ടി കുര്യാക്കോസ്‌ അധ്യക്ഷതവഹിച്ചു. റവ. ഡോ. വി.എസ്‌ വര്‍ഗീസ്‌, ഫാ. പ്രേമാനന്ദ്‌, ജോസഫ്‌ കെ. കുര്യന്‍, പ്രഫ. സി. മാമ്മച്ചന്‍, കെ.കെ രാഘവന്‍, ഷിബു ഏഴേപുഞ്ചയില്‍, വി.സി ജോസഫ്‌, പി.ഡി ദേവസ്യാ, പി.പി മാധവകൈമള്‍, എ.എം മാത്യു, കെ.വി ജോര്‍ജ്‌, എബി പായിപ്ര എന്നിവര്‍ പ്രസംഗിച്ചു.